സുബീഷിനെ മരണം കവര്‍ന്നത് വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കെ
text_fieldsചാമംപതാൽ: ശനിയാഴ്ച വൈകുന്നേരം കുന്നുകുഴി വളവിലുണ്ടായ അപകടത്തിൽ സുബീഷിനെ മരണം കവ൪ന്നെടുത്തത് വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ.
ബന്ധുവിട്ടിൽ വിവാഹ നിശ്ചയം വിളിക്കാൻ പോയി മടങ്ങി വരുംവഴിയാണ് കന്നുകഴി വളവിൽ വെച്ച് സുബീഷ് യാത്രചെയ്ത ഓട്ടോ നിയന്ത്രണംവിട്ട് തെങ്ങിൽ ഇടിച്ചത്.
ഓട്ടോയുടെ പിൻസീറ്റിൽ അരികിൽ ഇരിക്കുകയായിരുന്ന സുബീഷിൻെറ തല തെങ്ങിൻെറയും ഓട്ടോയുടെയും ഇടയിൽപ്പെടുകയായിരുന്നു.
രക്തം വാ൪ന്ന് റോഡിൽ കിടന്ന സുബീഷിനെ അരമണിക്കൂറിന് ശേഷം മണിമലയിൽനിന്നെത്തിയ പൊലീസും ചാമംപതാൽ എസ്.ബി.ടി കവലയിലെ ഓട്ടോ ഡ്രൈവ൪മാരും ചേ൪ന്ന് പൊലീസ് വാഹനത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുബീഷിൻെറ സഹോദരൻ സുജിത്ത്, സുഹൃത്ത് ജോമോൻ, ഓട്ടോ ഡ്രൈവ൪ ഗിരീഷ് എന്നിവ൪ക്ക് അപകടത്തിൽ നിസ്സാരപരിക്കേറ്റു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.