മൂടല്‍ഞ്ഞിനും പൊടിക്കാറ്റിനും സാധ്യത
text_fieldsദോഹ: ഇന്ന് രാജ്യത്തിൻെറ പല ഭാഗങ്ങളിലും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃത൪ അറിയിച്ചു. ആകാശം മേഘാവൃതമായിരിക്കും. തെക്ക് കിഴക്കൻ കാറ്റ് തീര പ്രദേശങ്ങളിൽ മൂന്ന് മുതൽ 10 വരെ നോട്ടിക്കൽ മൈൽ വേഗത്തിൽ അടിച്ചു വീശാൻ സാധ്യതയുണ്ട്. കടലിൽ കാറ്റിൻെറ വേഗത 15 മുതൽ 18 വരെ നോട്ടിക്കൽ മൈൽ ആയിരിക്കും എന്നും ദൂരക്കാഴ്ച അഞ്ച് മുതൽ 10 വരെ കിലോമീറ്റ൪ ആയിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻെറ വാ൪ത്താക്കുറിപ്പിൽ പറയുന്നു. രാവിലെ ചിലയിടങ്ങളിൽ ദൂരക്കാഴ്ച മൂന്ന് കിലോമീറ്ററിൽ താഴെയായിരിക്കും. തീരദേശങ്ങളിൽ തിരമാലകൾ ഒരടിക്കും രണ്ടടിക്കും ഇടയിലും കടലിൽ രണ്ട് മുതൽ അഞ്ച് അടി വരെയും ഉയരാൻ സാധ്യതയുണ്ട്. ദോഹയിലെ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. പൊടിക്കാറ്റ് ഉണ്ടാകാനും ദൂരക്കാഴ്ച കുറയാനുമുള്ള സാധ്യത കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവ൪ ജാഗ്രത പാലിക്കണമെന്ന് അധികൃത൪ അഭ്യ൪ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.