രണ്ട് പരാതികളില്‍ ജീവനാംശം നല്‍കാന്‍ വനിതാ കമീഷന്‍ ഉത്തരവ്
text_fieldsപാലക്കാട്: എട്ട് വ൪ഷമായി കുടുംബ ത൪ക്കങ്ങളിൽപ്പെട്ട് ദുരിതമനുഭവിക്കുന്ന രണ്ട് സ്ത്രീകൾക്ക് ജീവനാംശം നൽകാൻ വനിതാ കമീഷൻ ശിപാ൪ശ. വ്യാജരേഖയുണ്ടാക്കി രണ്ടാം വിവാഹം കഴിച്ച യുവാവ് ആദ്യഭാര്യക്ക് മാസം 5000 രൂപയും മകൻെറ മ൪ദനത്തിന് ഇരയാകുന്ന വൃദ്ധക്ക് 1000 രൂപയും നൽകാനാണ് തിങ്കളാഴ്ച നടത്തിയ മെഗാ അദാലത്തിൽ വനിതാ കമീഷൻ ഉത്തരവിട്ടത്.
മുതലമട ചുള്ളിയാ൪മേട് യാക്കൂബാണ് ഭാര്യ റൂബിയക്കും രണ്ട് മക്കൾക്കും മാസം 5000 രൂപ ചെലവിന് നൽകേണ്ടത്. നിയമക്രാരം ത്വലാഖ് ചൊല്ലുകയോ ബന്ധം വേ൪പ്പെടുത്തുകയോ ചെയ്യാതെയാണ് യാക്കൂബ് രണ്ടാം വിവാഹം കഴിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പള്ളി സെക്രട്ടറിയുടെ പേരിൽ യാക്കൂബ് വ്യാജരേഖയുണ്ടാക്കിയതായും ഇതിന് മുഹ്സിൽ, ഷെയ്ക്ക് മുസ്തഫ എന്നിവ൪ കൂട്ടുനിന്നതായും കൊല്ലങ്കോട് പൊലീസിൻെറ അന്വേഷണത്തിൽ കണ്ടെത്തി.
യാക്കൂബിൻെറ പിതാവ് യൂസഫാണ് സിറ്റിങിൽ ഹാജരായത്. ഏപ്രിൽ മുതൽ യാക്കൂബ് തുക കൊടുക്കണമെന്ന് വനിതാ കമീഷനംഗം പ്രഫ. കെ.എ. തുളസി നി൪ദേശിച്ചു. യാക്കൂബ് ഹാജരായ ശേഷം ഇയാൾക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുക്കുന്നത് പരിഗണിക്കുമെന്ന് തുളസി പറഞ്ഞു. സഹോദരി പുത്രിയായ റുഖിയക്ക് വേണ്ടി സാമൂഹിക പ്രവ൪ത്തകനായ വി.പി. നിജാമുദ്ദീനാണ് കമീഷനെ സമീപിച്ചത്.
വടക്കഞ്ചേരി അഞ്ചുമൂ൪ത്തിമംഗലം സ്വദേശിയായ മോഹനനാണ് മാതാവ് ജാനകിക്ക് മാസം 1000 രൂപ നൽകേണ്ടത്. കൂടാത ജാനകിയുടെ ഭക്ഷണച്ചെലവിന് പണം മോഹനൻ നൽകണം. മോഹനൻ മിക്കപ്പോഴും മാതാവിനെ മ൪ദിക്കാറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുത്തച്ഛൻ തൻെറ പേരിൽ എഴുതി നൽകിയ 40 സെൻറ് സ്ഥലം തനിക്ക് മാത്രം അവകാശപ്പേട്ടതാണെന്ന് മോഹനൻ വാദിച്ചു. നേരത്തെ ഇതു സംബന്ധിച്ച് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലുണ്ടായ ഒത്തുതീ൪പ്പിൽ സഹോദരിക്ക് ഒരു ലക്ഷം രൂപ നൽകാമെന്ന് മോഹനൻ സമ്മതിച്ചിരുന്നു. രണ്ടര വ൪ഷമായിട്ടും ഇത് കൊടുത്തിട്ടില്ലെന്ന് ബോധ്യമായ പശ്ചാത്തലത്തിൽ ആറ് മാസത്തിനുള്ളിൽ തുക കൊടുക്കാൻ കമീഷൻ നി൪ദേശിച്ചു.
കെ.എസ്.ഇ.ബിയുടെ സിവിൽ സ്റ്റേഷൻ ഡിവിഷനിലെ ജീവനക്കാരിയായിരുന്ന യുവതി രണ്ട് മേലുദ്യോഗസ്ഥ൪ക്കെതിരെ നൽകിയ പരാതിയും കമീഷൻെറ പരിഗണനയിലുണ്ട്. മേലുദ്യോഗസ്ഥരിൽ ഒരാൾ ഫോണിൽ വിളിച്ച് അശ്ളീലം പറയുന്നതായും അപവാദ പ്രചാരണം നടത്തുന്നതുമായാണ് പരാതി. ഉന്നതോദ്യോഗസ്ഥ൪ക്ക് യുവതി ഇത് സംബന്ധിച്ച പരാതി നൽകിയെങ്കിലും വകുപ്പുതല അന്വേഷണം ഫലപ്രദമായില്ലെന്നാണ് കമീഷൻെറ വിലയിരുത്തൽ. യുവതിയടക്കം മൂന്ന് വനിതാ ജീവനക്കാരാണ് ഓഫിസിലുണ്ടായിരുന്നത്. പരാതിക്കാരിയൊഴികെ മറ്റ് സ്ത്രീകളാരും അന്വേഷണ ദിവസം ഓഫിസിൽ ജോലിക്കെത്തിയില്ല. മറ്റുള്ളവ൪ അനുകൂലമൊഴി നൽകിയതുമില്ല.
മേലുദ്യോഗസ്ഥ൪ക്ക് പരാതി നൽകിയതിൻെറ പേരിൽ ഓഫിസിലെ മറ്റ് ജീവനക്കാ൪ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് യുവതി കമീഷന് മൊഴി നൽകി. കെ.എസ്.ഇ.ബിയുടെ മറ്റൊരു ഓഫിസിലാണ് ഇപ്പോൾ യുവതി ജോലി ചെയ്യുന്നത്. എൽ.ഐ.സി മൈക്രോ ഇൻഷുറൻസ് പദ്ധതിയിൽ പണം വെട്ടിച്ചതിൻെറ പേരിൽ ഉപ ഏജൻറുമാ൪ ഭൂമി ചാരിറ്റബിൾ ട്രസ്റ്റ് ചെയ൪മാൻ ചെന്താമരക്കെതിരെ നൽകിയ പരാതിയും കമീഷൻെറ പരിഗണനയിലാണ്.
64 കേസുകളാണ് അദാലത്തിൽ പരിഗണനക്ക് വന്നത്. പരാതിക്കാരനോ പ്രതിയോ ഹാജരില്ലാത്ത 20 കേസുകളുണ്ടായിരുന്നു. അവശേഷിച്ച 44 കേസുകളിൽ 20 എണ്ണം തീ൪പ്പാക്കി. ഒരു കേസ് കൗൺസലിങിനും അഞ്ചെണ്ണം പൊലീസ് റിപ്പോ൪ട്ടിനും വിട്ടു. ഒരു കേസ് കമീഷൻെറ ഫുൾ സിറ്റിങിനയച്ചു. 17 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ഏപ്രിലിലാണ് അടുത്ത അദാലത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.