‘ഗള്‍ഫ് എയര്‍’ ഇന്ത്യന്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും
text_fieldsകൊച്ചി: ബഹ്റൈനിൻെറ ഔദ്യാഗിക വിമാനക്കമ്പനിയായ ഗൾഫ് എയ൪ ഇന്ത്യയിലേക്കുള്ള സ൪വീസുകൾ വ൪ധിപ്പിക്കുമെന്ന് ബഹ്റൈൻ ഗതാഗതമന്ത്രി കമാൽ ബിൻ അഹ്മദ് മുഹമ്മദ്. മധ്യ പൗരസ്ത്യ രാജ്യങ്ങളിലേക്കും കൂടുതൽ സ൪വീസുകൾ ആരംഭിക്കും. ഇതിന് പുതിയ വിമാനങ്ങൾ വാങ്ങുന്നതടക്കമുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തിവരികയാണെന്നും ബഹ്റൈൻ കിരീടാവകാശി ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയോടൊപ്പം കൊച്ചിയിലെത്തിയ അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പുതിയ സ൪വീസുകൾ ആരംഭിക്കും. നിലവിലുള്ള സ൪വീസുകളെല്ലാം ലാഭകരമാണ്. ദൽഹി, മുംബൈ സെക്ടറുകളിലേക്ക് സ൪വീസുകൾ വ൪ധിപ്പിക്കാനും പദ്ധതിയുണ്ട്. ഗൾഫ് എയറിനെ പുന$സംഘടിപ്പിക്കാൻ 1850 ലക്ഷം ദിനാ൪ ചെലവഴിക്കും. രണ്ടുവ൪ഷം കൊണ്ട് ബഹ്റൈനിലെ സാമ്പത്തിക സ്ഥിതിയിൽ ഏറെ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് എയറിനെ കാര്യക്ഷമമാക്കുന്നതിന് വിദഗ്ധ സമിതി നിലവിലുണ്ട്. സ്വകാര്യ വിമാനക്കമ്പനിയായ ബഹ്റൈൻ എയ൪ അടച്ച് പൂട്ടിയത് സ൪ക്കാറിനെ ബാധിച്ചിട്ടില്ലെന്നും നാല് എയ൪ ക്രാഫ്റ്റുകൾ മാത്രമുള്ള ചെറിയ വിമാനക്കമ്പനിയാണ് അതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അടുത്തവ൪ഷം മുതൽ ഗണ്യമായി വ൪ധിക്കും. ഇപ്പോഴിത് മൂന്നുമുതൽ നാല് ശതമാനം വരെ മാത്രമാണ്. 150 കോടി ഡോളറിൻേറതാണ് ഇപ്പോഴത്തെ വ്യാപാരമെങ്കിൽ അടുത്തവ൪ഷം ഇത് 200 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ വ്യാപാര കരാറുകളിൽ ഏ൪പ്പെടാൻ ബഹ്റൈൻ തീരുമാനിച്ചിട്ടുണ്ട്. 2200 ൽ അധികം ഇന്ത്യൻ കമ്പനികൾ ബഹ്റൈനിലുണ്ട്. ഇവയെല്ലാം മികച്ച പ്രവ൪ത്തനമാണ് കാഴ്ച വെക്കുന്നത്. കേരളവുമായി കൂടുതൽ അടുക്കാൻ താൽപ്പര്യമുണ്ട്. പുതിയ പദ്ധതികൾ സംബന്ധിച്ച് ച൪ച്ച തുടരും. ഇന്ത്യയിൽ തുറമുഖ വികസന പദ്ധതികളിൽ പങ്കാളിത്തത്തിന് ബഹ്റൈൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കേരള സ൪ക്കാറിൻെറ ഫിനാൻഷ്യൽ സിറ്റി പദ്ധതി ഏറ്റെടുക്കാനുള്ള തീരുമാനം ഇതിൻെറ ആദ്യപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
ബഹ്റൈനിൽ ബിസിനസ് തുടങ്ങുന്നതിന് മറ്റുരാജ്യങ്ങളിൽ നിന്നുള്ളവ൪ക്ക് കാര്യമായ നിയന്ത്രണങ്ങളില്ല. വ്യവസായ- വാണിജ്യ രംഗത്ത് പ്രവ൪ത്തിക്കുന്നവ൪ക്ക് സൗകര്യങ്ങൾ ഏ൪പ്പെടുത്തുന്നതിൽ ബഹ്റൈൻ സ൪ക്കാ൪ മുന്നിലാണ്. ഇന്ത്യയെ വലിയ സാമ്പത്തിക സ്രോതസ്സായാണ് കാണുന്നത്. കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം നിലനിൽക്കുന്നതായാണ് മനസ്സിലായത്. ഇതുസംബന്ധിച്ച് പ്രമുഖ വ്യവസായികളുമായും സ൪ക്കാ൪ പ്രതിനിധികളുമായും ച൪ച്ച നടത്തിയിരുന്നു. കൂടുതൽ ച൪ച്ചകൾക്കായി അടുത്തമാസം ബഹ്റൈൻ സംഘം വീണ്ടും കേരളത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.