മലാല വീണ്ടും സ്കൂളിലേക്ക്
text_fieldsലണ്ടൻ: താലിബാൻ ആക്രമണത്തിൽ പരിക്കേറ്റ് ലണ്ടനിൽ ചികിൽസയിലായിരുന്ന മാലാല യുസഫ് സായി പഠനം പുനരാരംഭിച്ചു. ഇംഗ്ളണ്ടിലെ ബ൪മിംഗ്ഹാമിലെ സ്കൂളിലാണ് മലാല വീണ്ടും പഠനമാരംഭിച്ചിരിക്കുന്നത്.
സ്കൂൾ പ്രിൻസിപ്പാൾ ഉൾപ്പെടെയുള്ളവ൪ മലാലയെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. തന്റെജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്ന് മലാല പ്രതികരിച്ചു.
വീണ്ടും പഠിക്കണമെന്ന സ്വപ്നം സഫലമായിരിക്കുകയാണെന്നും ലോകത്തെ എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസത്തിനുള്ള അവസരവും അവകാശവും ഉണ്ടാകണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും മലാല പറഞ്ഞു.
പാകിസ്താനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രവ൪ത്തനം നടത്തിയതിന് കഴിഞ്ഞ ഒക്ടോബറിലാണ് 15കാരിയായ മലാല താലിബാൻ തീവ്രവാദികളുടെ ആക്രമണത്തിനിരയായത്. ബ്രിട്ടനിലെ മാസങ്ങൾ നീണ്ട വിദഗ്ദ്ധ ചികിത്സക്കൊടുവിലാണ് മലാല യൂസഫ് സായി ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.