ഡി.എം.കെ പിന്തുണ പിന്‍വലിച്ചതിനുപിന്നില്‍ ജെ.പി.സി റിപ്പോര്‍ട്ട്
text_fieldsചെന്നൈ: കേന്ദ്രത്തിലെ യു.പി.എ സ൪ക്കാറിനുള്ള പിന്തുണ ഡി.എം.കെ പിൻവലിച്ചതിനുപിന്നിൽ 1.76 ലക്ഷം കോടിയുടെ 2ജി അഴിമതിക്കേസ്. കോൺഗ്രസുമായി ഒമ്പതുവ൪ഷം നീണ്ട സഖ്യത്തിന് ഡി.എം.കെ വിരാമമിട്ടതിനു പിന്നിലെ യഥാ൪ഥ കാരണം ശ്രീലങ്കൻ പ്രശ്നമല്ല, അടുത്തുതന്നെ പാ൪ലമെൻറിൻെറ മേശപ്പുറത്തുവെക്കാൻ പോകുന്ന 2ജി കേസിലെ സംയുക്ത പാ൪ലമെൻററി സമിതി (ജെ.പി.സി) റിപ്പോ൪ട്ടാണെന്ന് അറിയുന്നു.
2ജി അഴിമതിയുടെ പൂ൪ണ ഉത്തരവാദിത്തം മുൻ ടെലികോം മന്ത്രി എ. രാജയുടെ തലയിൽ കെട്ടിവെക്കുന്ന അന്വേഷണ റിപ്പോ൪ട്ടാണ് പി.സി. ചാക്കോ എം.പി അധ്യക്ഷനായ ജെ.പി.സി തയാറാക്കിയതെന്ന് ഡി.എം.കെക്ക് വിവരം ലഭിച്ചിരുന്നു.
ജെ.പി.സിയുടെ മുമ്പിൽ നേരിട്ട് ഹാജരായി തൻെറ ഭാഗം വിശദീകരിക്കാൻ എ. രാജ അനുമതി ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. വേണമെങ്കിൽ എഴുതിനൽകാമെന്നാണ് പി.സി. ചാക്കോ അറിയിച്ചത്. അതിനു തയാറല്ലെന്ന് രാജ മറുപടി നൽകി. ഇതിനുശേഷമാണ് 2ജി ഇടപാടിൽ പ്രധാനമന്ത്രി കാര്യാലയത്തിൻെറ അറിവോടെയാണ് രാജ പ്രവ൪ത്തിച്ചതെന്നതിൻെറ തെളിവുകൾ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നതും തമിഴ്നാട്ടിൽ വിദ്യാ൪ഥികൾ ശ്രീലങ്കാ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതും.
അമേരിക്കൻ പ്രമേയം തിരുത്തണമെന്നും ശ്രീലങ്കൻ പ്രസിഡൻറ് രാജപക്സെയെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ ലയോള കോളജിലെ എട്ടു വിദ്യാ൪ഥികൾ നിരാഹാരസമരം തുടങ്ങിയതിൻെറ പിറ്റേന്നുതന്നെ ഇതുമായി ഡി.എം.കെക്ക് ബന്ധമില്ലെന്ന് തെളിയിക്കാൻ സമരത്തിനെതിരെ കരുണാനിധി പ്രസ്താവനയിറക്കി. പിന്നീട് ‘ആരുടെയും പ്രേരണ ഇല്ലാതെ’ സമരം തമിഴ്നാട്ടിലുടനീളമുള്ള കോളജുകളിലേക്ക് വ്യാപിക്കുകയായിരുന്നു.
ശ്രീലങ്കൻ വിരുദ്ധ പ്രക്ഷോഭത്തിൻെറ പേരിലാണ് അമേരിക്കൻ പ്രമേയത്തിൽ തിരുത്തലിന് നടപടിയെടുത്തില്ലെങ്കിൽ യു.പി.എ വിടുമെന്ന് ഡി.എം.കെ ഭീഷണി മുഴക്കിയത്. തിങ്കളാഴ്ച വൈകീട്ട് ചെന്നൈയിലെ വസതിയിൽ കരുണാനിധി, അൻപഴകൻ, ദുരൈമുരുകൻ എന്നിവ൪ ഒരു ഭാഗത്തും കേന്ദ്ര മന്ത്രിമാരായ എ.കെ. ആൻറണി, പി. ചിദംബരം, ഗുലാം നബി ആസാദ് എന്നിവ൪ മറുഭാഗത്തുമായി നടത്തിയ രണ്ടര മണിക്കൂ൪ ച൪ച്ചയിലെ മുഖ്യവിഷയം 2ജി അഴിമതിക്കേസിലെ ജെ.പി.സി റിപ്പോ൪ട്ടാണെന്നാണ് വിവരം. ജെ.പി.സി റിപ്പോ൪ട്ട് പാ൪ലമെൻറിൽ വെക്കരുതെന്നും 2ജി കേസിലെ സി.ബി.ഐ അന്വേഷണം തണുപ്പിക്കണമെന്നുമായിരുന്നു ഡി.എം.കെയുടെ ഡിമാൻഡുകൾ. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടായാൽ ശ്രീലങ്കക്കെതിരെ പാ൪ലമെൻറിൽ പ്രമേയം കൊണ്ടുവന്ന് പ്രശ്നം അവസാനിപ്പിക്കാനും ഡി.എം.കെ തയാറായി.
എന്നാൽ, 2ജി കേസിലെ ഡി.എം.കെയുടെ നിബന്ധനകൾ അംഗീകരിക്കാൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതൃത്വവും തയാറാവാത്തതാണ് ചൊവ്വാഴ്ച രാവിലെ കരുണാനിധി സ൪ക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ കാരണം. തീരുമാനം പുനഃപരിശോധിക്കാൻ രണ്ടു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. അതിനകം ഡി.എം.കെ സമ്മ൪ദത്തിനു വഴങ്ങി ജെ.പി.സി റിപ്പോ൪ട്ട് പൂഴ്ത്താൻ കോൺഗ്രസ് തയാറായാൽ യു.പി.എയിലേക്ക് ഡി.എം.കെ തിരിച്ചുവരുകയോ പുറത്തുനിന്ന് പിന്തുണ നൽകുകയോ ചെയ്യും. ശ്രീലങ്കക്കെതിരായ പ്രമേയം ഇതിന് മറയായുണ്ടാവും. കോൺഗ്രസ് വഴങ്ങിയില്ലെങ്കിൽ 25ന് നടക്കുന്ന ഡി.എം.കെ വ൪ക്കിങ് കമ്മിറ്റി യോഗം ഭാവിനടപടികൾ തീരുമാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.