ബംഗ്ളാദേശ് യുവതിക്ക് പീഡനം: കേസ് അന്വേഷണത്തില്‍ വീഴ്ച; സി.ഐക്കും എസ്.ഐക്കും സസ്പെന്‍ഷന്‍
text_fieldsആലുവ: പെൺവാണിഭ സംഘത്തിൻെറ പിടിയിൽ ബംഗ്ളാദേശ് യുവതി പീഡിപ്പിക്കപ്പെട്ട കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുതര വീഴ്ചവരുത്തിയെന്ന റിപ്പോ൪ട്ടിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥ൪ക്ക് സസ്പെൻഷൻ. ആലുവ സ൪ക്കിൾ ഇൻസ്പെക്ട൪ എസ്. ജയകൃഷ്ണൻ, ഗ്രേഡ് എസ്.ഐ കൃഷ്ണകുമാ൪ എന്നിവരെയാണ് ഡി.ജി.പി സസ്പെൻഡ് ചെയ്തത്.
ബംഗ്ളാദേശ് പെൺകുട്ടിയെ താമസിപ്പിച്ച സ്ഥലത്ത് നടന്ന റെയ്ഡിൽ കണ്ടെത്തിയ സ്വ൪ണം എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയില്ലെന്നതടക്കം ആരോപണങ്ങൾ സംബന്ധിച്ച റിപ്പോ൪ട്ടിൻമേലാണ് നടപടി. സ്വ൪ണം 30 പവനോളം വരുമെന്നാണ് സൂചന. തൊണ്ടിയായി കസ്റ്റഡിയിലെടുത്ത ഇന്നോവ കാ൪ കേസന്വേഷണ ആവശ്യത്തിന് ഉദ്യോഗസ്ഥ൪ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ചില പ്രമുഖരെ സ്വാധീനത്തിന് വഴങ്ങി ഒഴിവാക്കിയതും ഇവ൪ക്കെതിരെ ഉയ൪ന്ന ആരോപണമാണ്. സെഷൻസ് കോടതി തിരിച്ചറിയൽ പരേഡിന് നി൪ദേശിച്ച ഈ കേസിലെ അഞ്ചാം പ്രതി ഹൈകോടതിയിൽ നിന്ന് ജാമ്യം നേടിയത് പൊലീസിൻെറ വീഴ്ചയായി റിപ്പോ൪ട്ട് ചെയ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐയുടെ നിരീക്ഷണത്തിൽ വനിത സെല്ലിൽ താമസിപ്പിച്ച യുവതിക്ക് പൊലീസ് മ൪ദനം ഏറ്റെന്നതും പരാതി ഉയ൪ന്നിരുന്നു.
അഞ്ചാം പ്രതി പെരുമ്പാവൂരിലെ പൈ്ളവുഡ് കമ്പനി ഉടമ ഷിഹാബിൻെറ ജാമ്യാപേക്ഷ ഹൈകോടതിയിൽ പ്രോസിക്യൂഷൻ എതി൪ത്തിരുന്നില്ല. കീഴ്കോടതി തിരിച്ചറിയൽ പരേഡ് നിശ്ചയിച്ച വിവരം ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്താതിരുന്നതിനാൽ കസ്റ്റഡിയിലായ 11 പ്രതികളിൽ അഞ്ചാം പ്രതി മാത്രം ജാമ്യത്തിലാണ്.
ആരോപണങ്ങളിൽ വിശദ അന്വേഷണം വേണമെന്ന റിപ്പോ൪ട്ടാണ് റൂറൽ എസ്.പി സതീഷ് ബിനോക്ക് ലഭിച്ചത്. യുവതിയെ പീഡിപ്പിച്ചവരിൽ രഞ്ജി ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട നാലോളം പേ൪ ഉണ്ടെന്ന് സൂചന ലഭിച്ചെങ്കിലും ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രാഥമിക റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐയെയും ടീമിലെ ഗ്രേഡ് എസ്.ഐയെയും തൽക്കാലം സസ്പെൻഡ് ചെയ്യുകയായിരുന്നു. കൂടുതൽപേ൪ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വിശദാന്വേഷണത്തിലേ അറിയാൻ കഴിയൂ.
സെക്സ് റാക്കറ്റിൽ കണ്ണികളായ ദമ്പതികൾ ബംഗ്ളാദേശ് യുവതിയെ കൊൽക്കത്തയിൽ നിന്ന് വിലയ്ക്ക് വാങ്ങി ആലുവ ഈസ്റ്റ് കടുങ്ങല്ലൂ൪ ചാറ്റുകുളം ക്ഷേത്രത്തിന് സമീപം ആഡംബര വീട്ടിലെത്തിച്ച് ഇടപാടുകാ൪ക്ക് കാഴ്ചവെച്ചുവെന്നാണ് ബിനാനിപുരം പൊലീസ് ചാ൪ജ് ചെയ്ത കേസ്. നടത്തിപ്പുകാരായിരുന്ന ദമ്പതികളടക്കം 11 പേരെ പൊലീസ് പിടികൂടിയിരുന്നു. നടത്തിപ്പുകാരായ ഷെഫിൻ, രജനി എന്നിവ൪ ഇൻറ൪നെറ്റിലൂടെ ഇടപാടുകാരെ കണ്ടെത്തിയാണ് പെൺകുട്ടിയെ കൈമാറിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.