തൃശൂര്‍-എറണാകുളം മെമു യാത്ര തുടങ്ങി
text_fieldsകൊച്ചി: തൃശൂ൪ -എറണാകുളം- തൃശൂ൪ മെമുവിന് പച്ചക്കൊടി. എറണാകുളം സൗത് റെയിൽവേ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി കെ.വി. തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. ശനിയാഴ്ച ഉച്ചക്ക് രണ്ടരക്ക് ട്രെയിൻ എറണാകുളത്തുനിന്ന് പുറപ്പെട്ടു.
ചടങ്ങിൽ എം.പി മാരായ പി. രാജീവ് , കെ.പി. ധനപാലൻ, പി.സി. ചാക്കോ, എം.എൽ.എമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ഡൊമിനിക് പ്രസൻേറഷൻ എന്നിവ൪ പങ്കെടുത്തു. റെയിൽവേ ഡി.ആ൪.എം രാജേഷ് അഗ൪വാൾ സ്വാഗതം പറഞ്ഞു. ഉദ്ഘാടന ശേഷം എം.പി.മാരായ കെ. പി.ധനപാലനും പി.സി.ചാക്കോയും മെമുവിൻെറ കന്നിയാത്രയിൽ തൃശൂ൪ വരെ യാത്രക്കാരായി. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ എല്ലാ ദിവസവും മെമു സ൪വീസ് നടത്തും.
രാവിലെ 10.50ന് തൃശൂരിൽനിന്ന് യാത്ര തിരിക്കുന്ന മെമുവിന് ഒല്ലൂ൪ (10.57), പുതുക്കാട് (11.06), നെല്ലായി (11.12), ഇരിങ്ങാലക്കുട (11.19), ചാലക്കുടി (11.27), ഡിവൈൻ നഗ൪ (11.31), കൊരട്ടി (11.36), കറുകുറ്റി (11.41), അങ്കമാലി (11.47), ചൊവ്വര (11.53), ആലുവ (11.59), കളമശേരി (12.07), ഇടപ്പള്ളി (12.15), എറണാകുളം ടൗൺ (12.29), എറണാകുളം ജങ്ഷൻ (12.55) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും.
തിരികെ എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചക്ക് 2.30 ന് തൃശൂരിലേക്ക് യാത്ര തിരിക്കുന്ന മെമു വൈകുന്നേരം 4.50ന് തൃശൂരിൽ എത്തിച്ചേരും.
എറണാകുളം ടൗൺ (2.36), ഇടപ്പള്ളി (2.46), കളമശേരി (2.54), ആലുവ (3.02), ചൊവ്വര (3.06), അങ്കമാലി (3.12) കറുകുറ്റി (3.19), കൊരട്ടി (3.23), ഡിവൈൻ നഗ൪ (3.27), ചാലക്കുടി (3.33), ഇരിങ്ങാലക്കുട (3.44), നെല്ലായി (3.49), പുതുക്കാട് (3.59), ഒല്ലൂ൪ (4.14) എന്നിങ്ങനെയാണ് സ്റ്റോപ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.