സി.പി.ഐ (എം.എല്‍) നേതാവിനെ കൊന്ന് കത്തിച്ച നിലയില്‍; മൂന്നുപേര്‍ കസ്റ്റഡിയില്‍
text_fieldsകോയമ്പത്തൂ൪: സി.പി.ഐ(എം.എൽ) കൃഷ്ണഗിരി ജില്ലാ സെക്രട്ടറിയെ കാറിൽ കടത്തിക്കൊണ്ടുപോയി കൊന്നശേഷം മൃതദേഹം പെട്രോളൊഴിച്ച് തീകൊളുത്തി.
കൃഷ്ണഗിരി ഒസൂ൪ പത്തലപള്ളി ഭാസ്ക൪ എന്ന ഗുണശീലൻ (50) ആണ് കൊല്ലപ്പെട്ടത്. മാ൪ച്ച് 18ന് തളിയിലേക്ക് പോവുകയാണെന്ന് ഭാര്യ രാജമ്മയോട് പറഞ്ഞാണ് ഭാസ്ക൪ വീട്ടിൽനിന്ന് ഇറങ്ങിയത്. തളിയിലെ വാടകവീട്ടിലാണ് ഇവ൪ താമസിച്ചിരുന്നത്. 19ന് അക്രമിസംഘം ഭാസ്കറിനെ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇദ്ദേഹത്തിൻെറ മൊബൈൽഫോണും ചെരിപ്പുകളും മറ്റും വീട്ടിലുണ്ടായിരുന്നു. ഭാര്യ രാജമ്മ പിന്നീട് തളി പൊലീസിൽ പരാതി നൽകി. ഭാസ്കരൻെറ മൊബൈൽഫോൺ പരിശോധിച്ചതിൻെറ അടിസ്ഥാനത്തിൽ തളി സമ്പങ്കി റെഢിയും വാടക വീടിൻെറ ഉടമസ്ഥനും ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ക൪ണാടകയിലെ മാലൂരിലാണ് ഭാസ്കരൻെറ ജഡം പെട്രോളൊഴിച്ച് തീകൊളുത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിൻെറ അടിസ്ഥാനത്തിൽ പൊലീസ് സംഘം ശനിയാഴ്ച രാവിലെ മാലൂരിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ട് ലഭിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഭാസ്ക൪ പ്രതിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.