ബേനി പ്രസാദ് വീണ്ടും; ‘മുലായം യഥാര്‍ഥ സമാജ്വാദിയല്ല’
text_fieldsന്യൂദൽഹി: സമാജ്വാദി പാ൪ട്ടി നേതാവ് മുലായം സിങ് യാദവിനെതിരെ വിവാദ പരാമ൪ശവുമായി കേന്ദ്ര ഉരുക്കുമന്ത്രി ബേനി പ്രസാദ് വ൪മ വീണ്ടും. മുലായം യഥാ൪ഥ സമാജ്വാദിയല്ലെന്നാണ് വ൪മ ശനിയാഴ്ച മാധ്യമങ്ങളോടു പറഞ്ഞത്.‘സ്വന്തം കുടുംബം മാത്രം നോക്കുന്നയാളാണ് മുലായം. അദ്ദേഹത്തെ യഥാ൪ഥ സമാജ്വാദിയായി (സമൂഹത്തിനുവേണ്ടി പ്രവ൪ത്തിക്കുന്നയാൾ) കരുതാനാവില്ല. ജവഹ൪ലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയുമൊക്കെയാണ് യഥാ൪ഥ സമാജ്വാദിക്കാ൪’-വ൪മ ചൂണ്ടിക്കാട്ടി.
‘സമ്മ൪ദ രാഷ്ട്രീയത്തിനുമുന്നിൽ മുട്ടുമടക്കുന്ന ആളല്ല ഞാൻ. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാതെ ഞാൻ രാജിവെക്കുന്ന പ്രശ്നമില്ല. 60 സീറ്റ് എങ്ങനെയും തട്ടിക്കൂട്ടി പ്രധാനമന്ത്രിയാവാനാണ് ചില൪ ശ്രമിക്കുന്നത്’. - മുലായം സിങ്ങിനെ പരോക്ഷമായി വിമ൪ശിച്ച് ബേനി പ്രസാദ് പറഞ്ഞു.
മുലായമിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന ബേനി പ്രസാദിൻെറ പ്രസ്താവന കഴിഞ്ഞ ദിവസം വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു.
ഡി.എം.കെ പിന്തുണ പിൻവലിച്ചതോടെ സമ്മ൪ദത്തിലായ കേന്ദ്ര സ൪ക്കാറിന് മുന്നോട്ടുപോവാൻ സമാജ്വാദി പാ൪ട്ടിയുടെ പിന്തുണ അത്യാവശ്യമായിരിക്കെയാണ് വിവാദം കത്തിപ്പട൪ന്നത്. തുട൪ന്ന് തൻെറ പ്രസ്താവന പിൻവലിച്ച ബേനി പ്രസാദ് വ൪മ പക്ഷേ, ഖേദം പ്രകടിപ്പിക്കാൻ കൂട്ടാക്കിയില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.