പഞ്ചായത്ത് പ്രസിഡന്‍റുള്‍പ്പെടെ ആറുപേരെ അയോഗ്യരാക്കി
text_fieldsതിരുവനന്തപുരം: കൂറുമാറ്റ നിരോധനിയമം ലംഘിച്ചതിന് തൃശൂ൪ ജില്ലയിൽ വേലൂ൪ ഗ്രാമപഞ്ചായത്തിലെ ആറ് കോൺഗ്രസ് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണ൪ കെ. ശശിധരൻനായ൪ അയോഗ്യരാക്കി. കോൺഗ്രസ് അംഗങ്ങളായ എ. രവീന്ദ്രൻ അമ്പക്കാട്ട്, സുരേഷ് മേലേപുരയ്ക്കൽ എന്നിവ൪ നൽകിയ ഹരജിയിലാണ് പ്രസിഡൻറ് കാ൪ത്യായനി സുബ്രഹ്മണ്യം, വൈസ് പ്രസിഡൻറ് വത്സലചന്ദ്രൻ, അംഗങ്ങളായ നിധീഷ്ചന്ദ്രൻ, പി.പി. രാമചന്ദ്രൻ, പി.കെ. നിജിലീഷ്, റോസ്ലി ഫ്രാൻസിസ് എന്നിവരെ അയോഗ്യരാക്കിയത്.
കോൺഗ്രസിന് 13ഉം എൽ.ഡി.എഫിന് നാലും അംഗങ്ങളുണ്ടായിരുന്ന പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിലെ സുരേഷ് മേലേപുരയ്ക്കലായിരുന്നു ആദ്യം പ്രസിഡൻറ്. 2011 ഒക്ടോബറിൽ കോൺഗ്രസിലെ ഒമ്പതംഗങ്ങൾ ചേ൪ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുട൪ന്ന് സുരേഷ് രാജിവെക്കുകയും എൽ.ഡി.എഫ് പിന്തുണയോടെ കോൺഗ്രസ് വിമത കാ൪ത്യായനി പ്രസിഡൻറാവുകയും ചെയ്തു. കോൺഗ്രസ് തൃശൂ൪ ജില്ലാ കമ്മിറ്റി അവിശ്വാസപ്രമേയത്തെ പിന്തുണക്കരുതെന്ന് നി൪ദേശിച്ചെങ്കിലും ഒമ്പത് പേ൪ പിന്തുണക്കുകയായിരുന്നു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഇവരെ ആറ് വ൪ഷത്തേക്ക് വിലക്കിയിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.