ഇസ്രായേല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ കാറ്റില്‍ പറത്തുന്നു: ഹമദ് രാജാവ്
text_fieldsമനാമ: ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കലാണ് ഫലസ്തീൻ പ്രശ്നത്തിന് പരിഹാരമെന്ന് രാജാവ് ഹമദ് ബിൻ ഈസാ ആൽഖലീഫ പറഞ്ഞു . ദോഹയിൽ അറബ് ലീഗ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മര്യാദകൾ കാറ്റിൽ പറത്തിയുള്ള ഇസ്രായേൽ നടപടികളാണ് സമാധാനത്തിന് ഭംഗം സൃഷ്ടിക്കുന്നത്. ഇസ്രായേലിൻെറ അധിനിവേശം അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിറിയൻ പ്രശ്നം അവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെ ഇംഗിതത്തിനനുസരിച്ചാണ് പരിഹരിക്കേണ്ടത്. അക്രമങ്ങൾക്ക് അറുതി വരുത്താനും സമാധാനം പുന:സ്ഥാപിക്കാനും കഠിന പ്രയത്നങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇറാനുമായി നല്ല അയൽ ബന്ധമാണ് ആഗ്രഹിക്കുന്നത്.
എന്നാൽ, ഹോ൪മുസ് കടലിടുക്കിലെ ഭീഷണിയടക്കം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന നടപടി ഇറാൻ അവസാനിപ്പിക്കണം. മനുഷ്യാവകാശം സംബന്ധിച്ച അടുത്തിടെ സമാപിച്ച മനാമ ഉച്ചകോടി മനുഷ്യാവകാശ രംഗത്ത് കൂടുതൽ പരിരക്ഷ നൽകാൻ പര്യാപ്തമായെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. അറബ് ലോകത്തിൻെറ സാമൂഹിക, സാംസ്കാരിക, വികസന മേഖലയിൽ യോജിച്ച മുന്നേറ്റത്തിന് അറബ് ലീഗ് ഉച്ചകോടി സഹായകമാകും. പരിഷ്കരണങ്ങൾക്കും ആധുനികവത്കരണത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഐക്യത്തോടെയുള്ള പ്രവ൪ത്തനം അനിവാര്യമാണ്. അറബ് ലോകം നേരിടുന്ന വെല്ലുവിളികൾ ധീരമായി നേരിടാനും ഇത് സഹായകമാവും. വ്യപാര വാതിലുകൾ പരസ്പരം തുറന്നിടുകയം സാമ്പത്തിക വള൪ച്ചക്കുതകുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.