11,000 കോടിയുടെ കാസര്‍കോട് പാക്കേജിന് അംഗീകാരം
text_fieldsതിരുവനന്തപുരം: കാസ൪കോട് ജില്ലയുടെ സമഗ്രവികസന പദ്ധതിക്ക് പന്ത്രണ്ടാം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിവ൪ഷം 200 കോടിയുടെ പ്രത്യേക ഫണ്ട് വീതം സംസ്ഥാന സ൪ക്കാ൪ നൽകും. ആസൂത്രണബോ൪ഡ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പദ്ധതിക്കാലാവധി കഴിയുന്ന നാലുവ൪ഷം കൊണ്ട് സ൪ക്കാ൪ വിഹിതമായി ജില്ലക്ക് 800 കോടി ലഭിക്കും. ഇതിന് പുറമെ സ൪ക്കാ൪ വകുപ്പുകളുടെ മറ്റ് വിഹിതവും ഉണ്ടാകും. കാസ൪കോട് ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് മുൻ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരൻ തയാറാക്കിയ റിപ്പോ൪ട്ട് പരിഗണിച്ച് ആസൂത്രണ ബോ൪ഡ് രൂപവത്കരിച്ച പദ്ധതിക്ക് ഇന്നലെ ചേ൪ന്ന ബോ൪ഡ് യോഗം അംഗീകാരംനൽകി. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ളതാണ് ഇന്നലെ അംഗീകരിച്ച 11,000 കോടിയിലധികം വരുന്ന കാസ൪കോട് പ്രത്യേക പാക്കേജ്.
പദ്ധതിക്കാവശ്യമായ ഫണ്ട് സ൪ക്കാറിന് പുറമെ കേന്ദ്ര-വിദേശ സഹായത്തോടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയും കണ്ടെത്തുമെന്ന് യോഗശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു. 700 കോടിയിലേറെ ചെലവുവരുന്ന ചീമേനി വൈദ്യുതപദ്ധതിയാണ് ഇതിൽ പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കാസ൪കോടിനായി 11,123.07 കോടിയുടെ പ്രത്യേകപദ്ധതിക്കാണ് രൂപംനൽകിയിരിക്കുന്നത്. ഈ ഫണ്ട് സംസ്ഥാന സ൪ക്കാ൪ നാലുമാസം നൽകുന്ന 800 കോടി ഉൾപ്പെടെ വിവിധ വകുപ്പുകളുടെ വിഹിതമായി 2524.56 കോടി, കേന്ദ്ര സ൪ക്കാ൪ വിഹിതമായി 756.19 കോടി, വിദേശ സഹായമായി 543 കോടി, സ്വകാര്യമേഖലയും പൊതുമേഖലാസ്ഥാപനങ്ങളും ചേ൪ന്ന് 7264.16 കോടി എന്നിങ്ങനെയാണ് കണ്ടെത്തുക.
പദ്ധതിയിൽ 6852 കോടിയും വ്യവസായമേഖലക്കാണ് നീക്കിവെച്ചിട്ടുള്ളത്. ഊ൪ജത്തിന് 827 കോടി, റോഡ്-പാലം എന്നിവക്ക് 787 കോടി, ജലവിതരണം 760 കോടി, കൃഷി 639 കോടി, മാലിന്യനി൪മാ൪ജനവും ശുചിത്വവും -238 കോടി, ആരോഗ്യം -216 കോടി, മത്സ്യബന്ധനം 205 കോടി എന്നിങ്ങനെയാണ് മുൻഗണന നൽകിയിട്ടുള്ളത്. 19 മേഖലകളിലായി 448 പദ്ധതികൾ നടപ്പാക്കാനാണ് യോഗം തീരുമാനിച്ചത്. പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ച് പരിശോധിക്കാൻ ജില്ലാകലക്ടറുടെ നേതൃത്വത്തിൽ പ്രാദേശികതലത്തിലും ആസൂത്രണബോ൪ഡ് വൈസ്ചെയ൪മാൻ അധ്യക്ഷനായി സംസ്ഥാനതലത്തിലും സമിതികൾ രൂപവത്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.