കര്‍ഷകരേഖയില്‍ സി.പി.എം ചര്‍ച്ച തുടങ്ങി
text_fieldsതിരുവനന്തപുരം: ആഗോളവത്കരണകാലഘട്ടത്തിൽ കാ൪ഷികമേഖലയും ക൪ഷകരും നേരിടുന്ന പ്രശ്നങ്ങൾ അപഗ്രഥിക്കുന്ന ക൪ഷകരേഖയിന്മേൽ സി.പി. എം സംസ്ഥാനസമിതിയിൽ ച൪ച്ച ആരംഭിച്ചു.
ഉദാരവത്കരണ, കേന്ദ്രസ൪ക്കാ൪ നയങ്ങൾ കാരണം നെൽകൃഷി സംസ്ഥാനത്ത് നശിക്കുകയാണെന്ന് രേഖ വ്യക്തമാക്കുന്നു. കൃഷി ചെയ്യുന്ന ഭൂമി വ്യാപകമായി തരിശിടുകയാണ്. മാത്രമല്ല നെൽകൃഷി ചെയ്യുന്ന ഭൂമി മറ്റ് വിളകളുടെ കൃഷിക്കായി മാറ്റുകയും ചെയ്യുന്നു. ഓരോ കാ൪ഷികവിളകളെയും പ്രത്യേകമായി എടുത്ത് പരിശോധിക്കുകയും നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. കൃഷിക്കാരുടെ നിലനിൽപ്പും കൃഷിയുടെ സംരക്ഷണവും ലക്ഷ്യമിട്ട് വലിയതോതിലുള്ള കൃഷിക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതും രേഖയിൽ പറയുന്നു. ഒപ്പം കേന്ദ്ര സ൪ക്കാറിൻെറ കാ൪ഷിക നയങ്ങൾക്കെതിരെ പ്രക്ഷോഭം ഉയ൪ത്തിക്കൊണ്ടുവരണമെന്നും വ്യക്തമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.