പിരിവ് നല്‍കാത്തതിന് ഹോട്ടലില്‍ ആക്രമണം: മൂന്നുപേര്‍ പിടിയില്‍
text_fieldsകൊച്ചി: പിരിവ് നൽകാത്തതിൻെറ പേരിൽ ഹോട്ടലിൽ ആക്രമണം നടത്തിയ കേസിൽ മൂന്നു പേരെ പൊലീസ് പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി വില്ലേജിൽ മല്ലംവെളി വീട്ടിൽ കുഞ്ഞുമോൻ (35), തോപ്പിൽ വീട്ടിൽ മുഹമ്മദ് (42), നോ൪ത്ത് ആര്യനാട് വില്ലേജിൽ തോപ്പുവെളി വീട്ടിൽ ഫാറൂഖ് (36) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരം മൂന്നോടെ പെരുമാനൂ൪ തേവരകരയിൽ അനൂപ് കുമാറിൻെറ ഹൈകോടതി ജങ്ഷനിൽ പ്രവ൪ത്തിക്കുന്ന കൊച്ചിൻ പ്ളാസ ഹോട്ടലിലാണ് പ്രതികൾ രാഷ്ട്രീയ ലോക്ദ൪ സംഘടനയുടെ പേരിൽ രസീതും നോട്ടീസുമായി പിരിവിനെത്തിയത്. അസോസിയേഷൻ മുഖേനയേ പിരിവ് കൊടുക്കൂവെന്ന് അനൂപ് കുമാ൪ പറഞ്ഞപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞ് അടിക്കുകയും ഭീഷണിപ്പെടുത്തുകയും കാഷിലെ കമ്പ്യൂട്ട൪ നിലത്ത് വലിച്ചെറിഞ്ഞ് കേടുപാട് വരുത്തിയെന്നുമാണ് കേസ്. ആലപ്പുഴ ഭാഗത്ത് നടത്തുന്ന പരിപാടിയുടെ പിരിവിനാണ് ഇവ൪ എറണാകുളത്ത് വന്നതെന്ന് പൊലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ എസ്.ഐ അനന്തലാൽ, പൊലീസ് ഓഫിസ൪മാരായ ജോയ്കുമാ൪, വിൽസൺ, സിവിൽ പൊലീസ് ഓഫിസ൪മാരായ ബിജു ജോൺ, സജീവൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.