മൂന്ന് വയസുകാരനെ കിണറ്റില്‍ നിന്ന് രക്ഷിച്ച മാത്യുവിന് ഗോഡ്ഫ്രേ അവാര്‍ഡ്
text_fieldsതൊടുപുഴ: മുതലക്കോടത്ത് 40 മീറ്റ൪ താഴ്ചയുള്ള കിണറ്റിൽ വീണ മൂന്നുവയസ്സുകാരനെ രക്ഷിച്ച കളപ്പുരക്കൽ മാത്യു ഗോഡ്ഫ്രേ അവാ൪ഡിന് തെരഞ്ഞെടുക്കപ്പെട്ടു. കിണറ്റിൽ വീണ കുട്ടിയെ പ്രായം മറന്ന് മാത്യു രക്ഷിച്ചത് മാധ്യമ ശ്രദ്ധ നേടിയിരുന്നു. മുതലക്കോടം പൗരാവലി ഉൾപ്പെടെ വിവിധ സംഘടനകൾ മാത്യുവിനെ ആദരിക്കുകയുണ്ടായി.1990 മുതൽ ധീരതക്ക് നൽകിവരുന്ന രാജ്യത്തെ അവാ൪ഡാണ് ഗോഡ്ഫ്രേ. ഇന്ത്യയിലെ സാധാരണക്കാരുടെ വ്യക്തിഗതവും സാമൂഹികവുമായ ധീരതാ പ്രവ൪ത്തനങ്ങൾക്കാണ് ഗോഡ്ഫ്രേ അവാ൪ഡ് നൽകിവരുന്നത്. വ്യക്തിഗത ധീരതക്കുള്ള വിഭാഗത്തിലാണ് മാത്യുവിന് നോമിനേഷൻ. ഈവ൪ഷത്തെ അവാ൪ഡിന് കേരളത്തിൽ നിന്ന് വ്യക്തിഗത വിഭാഗത്തിൽ കെ.സി. മാത്യുവിന് മാത്രമാണ് നോമിനേഷൻ ലഭിച്ചത്. 80 വയസ്സുകാരനായ കെ.സി. മാത്യു തൻെറ പ്രായം കണക്കാക്കാതെയാണ് അയൽവീട്ടിലെ കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചത്. ഏപ്രിൽ രണ്ടിന് മുംബെ നരിമാൻ പോയൻറിലുള്ള ഹോട്ടൽ ട്രെയിഡെൻറിൽ നടക്കുന്ന അവാ൪ഡ് ചടങ്ങിലേക്കാണ് മാത്യുവിന് ക്ഷണം ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.