ഉത്തരകൊറിയ മിസൈല്‍ യൂണിറ്റുകള്‍ സജ്ജമാക്കി
text_fieldsസോൾ: അമേരിക്കയുടെ രണ്ട് സ്റ്റെൽത്ത് (അദൃശ്യ) ബോംബ൪ വിമാനങ്ങൾ ദക്ഷിണ കൊറിയയിലെത്തിയതിനെത്തുട൪ന്ന് ഉത്തരകൊറിയ തങ്ങളുടെ മിസൈൽ യൂണിറ്റുകൾ സജ്ജമാക്കി. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വെള്ളിയാഴ്ച പുല൪ച്ചെ അടിയന്തര യോഗം ചേ൪ന്നാണ് മിസൈൽ യൂണിറ്റുകൾ സജ്ജമാക്കാൻ നി൪ദേശം നൽകിയത്.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാര്യത്തിൽ തീ൪പ്പു കൽപ്പിക്കേണ്ട സമയമായെന്ന് കിം ജോങ് ഉൻ ഉന്നത സൈനിക ജനറൽമാരോട് പറഞ്ഞതായി ഔദ്യാഗിക വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു. ഇതത്തേുട൪ന്ന് ഏതു നിമിഷവും യുദ്ധത്തിന് തയാറാകാൻ ഉത്തര കൊറിയൻ അധികൃത൪ സൈനിക൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് ആണവാക്രമണ ശേഷിയുള്ള രണ്ട് ബോംബ൪ വിമാനങ്ങൾ ദക്ഷിണ കൊറിയയിലെ സംയുക്ത സൈനികാഭ്യാസങ്ങളിൽ പങ്കെടുത്തത്. ‘ബി-2’ ഇനത്തിലുള്ള യുദ്ധവിമാനങ്ങൾ അയച്ചുകൊണ്ട് ഉത്തര കൊറിയയിലെ നി൪ണിത ലക്ഷ്യങ്ങളിൽ ഉന്നംപിഴക്കാത്ത ആക്രമണം നടത്താനാകുമെന്ന മുന്നറിയിപ്പാണ് അമേരിക്ക നൽകുന്നതെന്ന് യുദ്ധവിദഗ്ധ൪ വിലയിരുത്തുന്നു.
ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനിക പരിശീലനം നടത്തിയതിലും യു.എൻ ഉപരോധം ഏ൪പ്പെടുത്തിയതിനെത്തുട൪ന്നും ഉത്തര കൊറിയ ദക്ഷിണ കൊറിയയുമായുള്ള സൈനിക ഹോട്ട്ലൈൻ ബന്ധം വിച്ഛദേിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.