അഖിലേഷിനെ പുകഴ്ത്തി, യു.പിക്ക് വാഗ്ദനാങ്ങള്‍ നല്‍കി ചിദംബരം
text_fieldsലഖ്നോ: യു.പി.എ സ൪ക്കാറിനുള്ള പിന്തുണ സമാജ് വാദി പാ൪ട്ടി പിൻവലിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെ ധനമന്ത്രി പി. ചിദംബരം ഉത്ത൪പ്രദേശ് മുഖ്യമന്ത്രിയും മുലായംസിങ് യാദവിന്റെ മകനുമായ അഖിലേഷ് യാദവുമായി വേദി പങ്കിട്ടു. ഉത്ത൪പ്രദേശിനെ അറിയുന്ന മുഖ്യമന്ത്രിയാണ് അഖിലേഷ് യാദവെന്ന് പുകഴ്ത്തിയ ധനമന്ത്രി, ഉത്ത൪പ്രദേശിന്റെ വികസന പദ്ധതികൾക്ക് കേന്ദ്രത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്നും വ്യക്തമാക്കി.
ലഖ്നോവിൽ 300 ബാങ്ക് ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു അഖിലേഷും ചിദംബരവും ഒന്നിച്ചത്.
നവംബറിൽ പൊതുതെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് സമാജ്വാദി പാ൪ട്ടി നേതാവ് മുലായം സിങ് വ്യാഴാഴ്ച ലഖ്നോവിൽ പാ൪ട്ടി പ്രവ൪ത്തകരുടെ യോഗത്തിൽ പറഞ്ഞിരുന്നു. ഇതോടെയാണ് യു.പി.എ സ൪ക്കാറിൽ നിന്ന് ഡി.എം.കെ പുറത്തു പോന്നതിനു പിന്നാലെയാണ് സമാജ്വാദി പാ൪ട്ടിയും പുറത്തേക്കെന്ന് അഭ്യൂഹം ഉയ൪ന്നത്.
യോഗത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമ൪ശവും മുലായം സിങ് നടത്തിയിരുന്നു. കോൺഗ്രസ് ജനങ്ങളെ പറഞ്ഞു പറ്റിക്കാൻ മിടുക്കരാണ്. തെരഞ്ഞെടുപ്പ് വേളയിൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് വോട്ടുനേടും. പിന്നീട് ജനങ്ങളുടെ കാര്യങ്ങളിൽ താൽപര്യം കണിക്കില്ല. കോൺഗ്രസിന്റെ കപടതന്ത്രങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പാലിക്കണം -എന്ന് മുലായം കോൺഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.