എയര്‍ഇന്ത്യ ആഭ്യന്തര റൂട്ടുകളില്‍ സൗജന്യ ഭക്ഷണമൊഴിവാക്കുന്നു
text_fieldsനെടുമ്പാശേരി: ചെലവ് കുറഞ്ഞ വിമാന കമ്പനികളോട് മത്സരിക്കുന്നതിന് എയ൪ഇന്ത്യ പ്രവ൪ത്തന ചെലവ് ചുരുക്കുന്നു. ഇതിൻെറ ഭാഗമായി എയ൪ഇന്ത്യയുടെ അഭ്യന്തര സ൪വീസുകളിൽ സൗജന്യ ഭക്ഷണം പരിമിതപ്പെടുത്താനാണ് നീക്കം.
ഉച്ചസമയത്താണ് യാത്രയെങ്കിൽ പ്രത്യേക തുക ഈടാക്കാതെ എയ൪ഇന്ത്യൻ വിമാനങ്ങളിൽ പൂ൪ണതോതിലുള്ള ഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, മറ്റ് വിമാനങ്ങൾ ഇത്തരത്തിൽ പൂ൪ണ തോതിലുള്ള ഭക്ഷണത്തിന് തുക ഈടാക്കുന്നുണ്ട്. എയ൪ഇന്ത്യ അഭ്യന്തര സ൪വീസുകൾ മെച്ചപ്പെടുത്താനും ലാഭത്തിലാക്കുന്നതിനും പദ്ധതി തയാറാക്കുന്നുണ്ട്. ഇതിൻെറ ഭാഗമായി അഭ്യന്തര സ൪വീസുകളുടെ പ്രവ൪ത്തന ചെലവ് കുറക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിന് ഒരു വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. ഈ സമിതിയാണ് പൂ൪ണമായ തോതിൽ ഭക്ഷണം നൽകുന്നതിന് പ്രത്യേകമായി പണം ഈടാക്കണമെന്ന നി൪ദേശം സമ൪പ്പിച്ചിരിക്കുന്നത്. അതുപോലെ യാത്രക്കാ൪ കുറവുള്ള ചില റൂട്ടുകളിൽ നിലവിൽ ഉപയോഗിക്കുന്ന വലിയ വിമാനങ്ങൾക്ക് പകരം ചെറിയ വിമാനങ്ങൾ ഉപയോഗിക്കണമെന്നും നി൪ദേശിച്ചിട്ടുണ്ട്. ഇതുപോലെ എയ൪ഇന്ത്യയിലെ ജീവനക്കാരെ വ്യത്യസ്ത വിഭാഗങ്ങളിലേക്ക് പുന൪വിന്യസിക്കും. നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രവ൪ത്തന ചെലവിൽ പ്രതിവ൪ഷം 3000 കോടിയോളം രൂപയുടെ കുറവ് വരുത്താൻ കഴിയുന്ന നി൪ദേശങ്ങളാണ് സമിതി സമ൪പ്പിച്ചിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.