ഇരുവൃക്കകളും തകര്‍ന്ന സജിനിക്ക് പ്രവാസികളുടെ കാരുണ്യസ്പര്‍ശം
text_fieldsആനക്കര: ഇരുവൃക്കളും തക൪ന്ന സജിനിക്ക് പ്രവാസി കൂട്ടായ്മയുടെ കാരുണ്യ സ്പ൪ശം. ആനക്കരയിലെ വാടകവീട്ടിൽ കഴിയുന്ന വട്ടംകുളം കൊടഞ്ചേരി പരേതനായ മാധവൻ-ജാനകി ദമ്പതികളുടെ മകൾ സജിനിക്കാണ് (41) യു.എ.ഇ യിലെ ആനക്കര കൂട്ടായ്മയുടെ ആദ്യസഹായം എത്തിയത്. കൂട്ടായ്മ സ്വരൂപിച്ച ആദ്യ വിഹിതം ടി.വി. മുഹമ്മദ് ഇഖ്ബാൽ, പി.പി. മുസ്തഫ, മുസ്തഫ എന്നിവ൪ ഇവരുടെ വീട്ടിലെത്തി നൽകി.
ആനക്കര മേഖലയിലെ പാവപ്പെട്ട കുടുംബങ്ങളെയും രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആനക്കര കൂട്ടായ്മ പിറവിയെടുത്തത്. ഇരുകാലിലും നീരുവന്ന് പരസഹായമില്ലാതെ എണീക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് സജിനി. വ൪ഷങ്ങൾക്ക് മുമ്പ് ഭ൪ത്താവ് ഉപേക്ഷിച്ച ഇവ൪ക്ക് രണ്ട് പെൺകുട്ടികളുണ്ട്. ലോട്ടറിവിൽപ്പന നടത്തിയാണ് സജിനി കുടുംബം പോറ്റിയിരുന്നത്. അസുഖം കൂടിയതോടെ പുറത്തേക്കിറങ്ങാൻ കഴിയാതെ മുറിയിൽ തന്നെ കഴിയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.