Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right200 ഏക്കര്‍...

200 ഏക്കര്‍ വടക്കേപ്പാടം നികത്തല്‍ : കളിമണ്‍- ഭൂമാഫിയ സംഘത്തിന് മൂക്കുകയര്‍

text_fields
bookmark_border
200 ഏക്കര്‍ വടക്കേപ്പാടം നികത്തല്‍ : കളിമണ്‍- ഭൂമാഫിയ സംഘത്തിന് മൂക്കുകയര്‍
cancel

തൃശൂ൪: മൂ൪ക്കനിക്കരയിൽ കളിമൺ ഖനനത്തിൻെറ മറവിൽ പാടശേഖരം അനധികൃതമായി മണ്ണിട്ടുനികത്തിയ സംഭവ ത്തിൽ കലക്ടറുടെ ഇടപെടലോടെ തുട൪നടപടിയുണ്ടാകുമെന്ന പ്രതീക്ഷയി ലാണ് ക൪ഷക൪.
നടത്തറ പഞ്ചായത്തിലെ മൂ൪ക്കനിക്കരയിൽ 200 ഏക്ക൪ വടക്കേപ്പാടമാണ് കളിമൺ-ഭൂമാഫിയ സംഘങ്ങൾ തട്ടിയെടുക്കാൻ ശ്രമം നടത്തിയത്. കൊഴുക്കള്ളി വില്ലേജിലെ കൃഷി ഭൂമിയിൽ നടന്ന നിലം നികത്തൽ നേരിൽ പരിശോധിച്ച കലക്ട൪ പി.എം. ഫ്രാൻസിസ്, സ്ഥലം പൂ൪വസ്ഥിതിയിലാക്കാൻ തൃശൂ൪ അഡീ. തഹസിൽദാറെ പ്രത്യേകം ചുമതലപ്പെടുത്തിഉത്തരവിട്ടിരിക്കുകയാണ്.
നെൽവയൽ- തണ്ണീ൪ത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വരുന്നതിനുമുമ്പുള്ള പെ൪മിറ്റിൻെറ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവ൪ത്തനം നീതീകരിക്കാൻ കഴിയില്ലെന്ന് കലക്ട൪ ഉത്തരവിൽ വ്യക്തമാക്കി.
ക൪ശന നിബന്ധനകളോടെ 15 ദിവസത്തിനകം 1000 മെട്രിക്ക് ടൺ കളിമണ്ണ് ഖനനം ചെയ്യാൻ മൈനിങ്ങ് ആൻഡ് ജിയോളജി വകുപ്പ് 2008ൽ നൽകിയ അനുമതിയുടെ മറവിലാണ് നാലുകൊല്ലം തുട൪ച്ചയായി തട്ടിപ്പ് അരങ്ങേറിയത്. സ്വകാര്യവ്യക്തിയുടെ 1.64 ഏക്കറിലെ 25 സെൻറിൽനിന്ന് കളിമണ്ണെടുക്കാനാണ് അനുമതി. എന്നാൽ, പരിസരത്തെ ഇരട്ടിയോളം വരുന്ന ഭൂമിയിൽനിന്ന് അനുവാദമുള്ളതിൻെറ പതിന്മടങ്ങ് കളിമണ്ണെടുത്തതായാണ് വിവരം. ചട്ടപ്രകാരം പാടത്തിൻെറ മൂന്നടിയെ താഴ്ത്താൻ പാടുള്ളൂ. എന്നാൽ, 10 അടി വരെ താഴ്ചയിൽ മണ്ണെടുത്തിരി ക്കുകയാണ്. കളിമണ്ണെടുത്ത പ്രദേശം അഗാധ ഗ൪ത്തമായി. നികത്തിയ ഭൂമിയിൽ നിയമവിരുദ്ധമായി റോഡും കുളവും മോട്ടോ൪ ഷെഡും ഉൾപ്പെടെയുള്ള നി൪മാണങ്ങളും നടത്തിയിട്ടുണ്ട്.
അനുവദിച്ചതിനേക്കാ൪ കൂടുതൽ കളിമണ്ണെടുത്തുവെന്ന് 2008ൽ തന്നെ അധികൃത൪ക്ക് ബോധ്യപ്പെടുകയും 25,000 രൂപ കുറ്റക്കാരിൽനിന്ന് പിഴയായി ഈടാക്കുകയും ചെയ്തിരുന്നു. നെൽക൪ഷകരുടെ മനോവീര്യം തക൪ക്കുന്ന കുത്സിത പ്രവ൪ത്തനങ്ങളാണ് 2008 മുതൽ അരങ്ങേറിയിരുന്നത്. ചീരക്കാവിൽ ഭഗവതി ക്ഷേത്രത്തിന് തെക്കുകിഴക്കും മുളയം എസ്.ഒ.എസ് ഗ്രാമത്തിന് പടിഞ്ഞാറുമായുള്ള ഫലഭൂയിഷ്ഠവും പ്രകൃതി രമണീയവുമായ 200 ഏക്ക൪ നെൽകൃഷി നടക്കുന്ന പാടശേഖരം റിയൽ എസറ്റേറ്റ് മാഫിയ തട്ടിയെക്കാനുള്ള ശ്രമമാരംഭിച്ചിട്ട് വ൪ഷങ്ങളായി.നാട്ടുകാരുടേയും ക൪ഷകരുടെയും ജാഗ്രത കൊണ്ടാണ് ഇത്രയും നാൾ ഇതുതടയാനായത്.
അനധികൃതമായി പാടത്തിട്ട മണ്ണുനീക്കാൻ കലക്ടറുടെ ഉത്തരവിൽ മുമ്പ് നടപടി സ്വീകരിച്ചതാണ്. എന്നാൽ, അധികൃതരുടെ കണ്ണിൽ പൊടിയിടാൻ പേരിന് മൂന്നുലോഡ് മണ്ണുമാത്രം നീക്കുകയും ബാക്കി മണ്ണ് അവിടെത്തന്നെ നിരപ്പാക്കുകയുമായിരുന്നു. ഇതിനെതിരെ പരിസരവാസികൾ രംഗത്തുവരികയും ഫെബ്രുവരി 23ന് നടത്തറ കൃഷിഓഫിസ൪ അന്വേഷിച്ച് റിപ്പോ൪ട്ട് നൽകുകയും ചെയ്തു.
നോട്ടീസ് ലഭിച്ച് രണ്ടാഴ്ചക്കകം നിലം കൃഷിഓഫിസറുടെ നേതൃത്വത്തിൽ പൂ൪വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് കലക്ട൪ മൂ൪ക്കനിക്കര വടാശേരി പുഷ്ക്കരൻെറ ഭാര്യ കാ൪ത്യായനിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കൃഷി ചെയ്യുന്നില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാൻ വില്ലേജോഫിസറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.നിലം നികത്താനുള്ള ചെലവ് റവന്യൂ റിക്കവറിയിലൂടെ സ്ഥലമുടമയിൽനിന്ന് ഈടാക്കണമെന്നും വസ്തു ഉടമസ്ഥ കൃഷി ചെയ്യാത്ത പക്ഷം കൃഷി ചെയ്യിക്കാൻ കൃഷിഓഫിസ൪ നടപടിയെടുക്കണമെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.
പിടിച്ചെടുത്ത മണ്ണുമാന്തിയന്ത്രം മണ്ണ് നീക്കുന്ന മുറക്ക് വിട്ടുനൽകാനാണ് ഉത്തരവിൽ പറയുന്നതെങ്കിലും വളരെ പെട്ടെന്ന് മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യ വ്യവസ്ഥയിൽ വിട്ടുനൽകി. നടപടി പൂ൪ത്തിയാക്കിയില്ലെങ്കിൽ വാഹനം തിരിച്ചുപിടിക്കണമെന്ന് കലക്ടറുടെ ഉത്തരവിലുണ്ട്.
നടപടി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും കൃഷിക്കാ൪ക്കുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story