Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഎടത്വാ പെരുന്നാളിന്...

എടത്വാ പെരുന്നാളിന് വിപുല ക്രമീകരണം: പ്രത്യേക ബസ് സര്‍വീസും കൂടുതല്‍ ബോട്ടുകളും

text_fields
bookmark_border
എടത്വാ പെരുന്നാളിന് വിപുല ക്രമീകരണം: പ്രത്യേക ബസ് സര്‍വീസും കൂടുതല്‍ ബോട്ടുകളും
cancel

ആലപ്പുഴ: ഏപ്രിൽ 27 മുതൽ മേയ് 14 വരെ നടക്കുന്ന എടത്വാ സെൻറ് ജോ൪ജ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ സൗകര്യം ഒരുക്കാൻ എ.ഡി.എം കെ.പി. തമ്പിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം തീരുമാനിച്ചു. വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആ൪.ടി.സി പ്രത്യേക സ൪വീസ് നടത്തും.
ചമ്പക്കുളത്തുനിന്നും നെടുമുടിയിൽ നിന്നും പ്രത്യേക ബോട്ട് സ൪വീസുണ്ടാകും. 27 മുതൽ മെഡിക്കൽ സംഘത്തിൻെറ സേവനവും 108 ആംബുലൻസ് സൗകര്യവും ലഭ്യമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ.സി. മുരളീധരൻപിള്ള പറഞ്ഞു. പ്രദേശത്തെ നാല് മേഖലയായി തിരിച്ച് ശുചീകരണം നടത്തും. കൊതുക്-കൂത്താടി നിയന്ത്രണത്തിനായി ഫോഗിങ് അടക്കമുള്ള മാ൪ഗങ്ങൾ സ്വീകരിക്കും. മൊബൈൽ മെഡിക്കൽ യൂനിറ്റിൻെറ സേവനം ലഭ്യമാക്കും. ഭക്ഷണ ഗുണനിലവാര പരിശോധന നടത്തും. താലൂക്ക് സപൈ്ള ഓഫിസറുടെയും ലീഗൽ മെട്രോളജി വകുപ്പിൻെറയും ആഭിമുഖ്യത്തിൽ കടകളിൽ പരിശോധന നടത്തും. മാമ്പുഴക്കരി-എടത്വാ റോഡിൻെറ പുനരുദ്ധാരണ പ്രവൃത്തികൾ പൂ൪ത്തീകരിക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥ൪ക്ക് എ.ഡി.എം നി൪ദേശം നൽകി. പെരുന്നാൾ ദിവസങ്ങളിൽ രാത്രി ലോഡ്ഷെഡിങ് ഒഴിവാക്കി പകൽ ക്രമീകരിക്കാൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് നി൪ദേശിച്ചു.
വ്യാജമദ്യം, ലഹരി വസ്തുക്കൾ എന്നിവയുടെ വിൽപ്പന തടയാൻ എക്സൈസ് പ്രത്യേക റെയ്ഡുകൾ നടത്തും. കൺട്രോൾ റൂം തുറക്കും. അപകടങ്ങൾ ഒഴിവാക്കാൻ ഫയ൪ഫോഴ്സിൻെറ രണ്ട് ബോട്ടുകളുടെ സേവനം ലഭ്യമാക്കും. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 500 പൊലീസുകാരെ നിയോഗിക്കുമെന്ന് സി.ഐ ആ൪. ബിനു പറഞ്ഞു.
പൊട്ടിയ പൈപ്പുകൾ മാറ്റാനും പെരുന്നാൾ കാലത്ത് തിരുവല്ലയിൽനിന്ന് കൂടുതൽ കുടിവെള്ളം എത്തിക്കാനും വാട്ട൪ അതോറിറ്റിക്ക് എ.ഡി.എം നി൪ദേശം നൽകി. കുടിവെള്ളം സംഭരിക്കാൻ താലൂക്കോഫിസ്, പഞ്ചായത്ത് എന്നിവ മുഖേന താൽക്കാലികമായി ടാങ്കുകൾ നൽകും. പള്ളിപ്രദേശത്ത് താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കും. എടത്വാ പാലത്തിലടക്കം തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും കേടായവ നന്നാക്കുമെന്നും എടത്വാ പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. ബിന്ദു പറഞ്ഞു. പെരുന്നാൾ ദിവസങ്ങളിൽ യാചകനിരോധം ഏ൪പ്പെടുത്തും. പള്ളിപ്രദേശവും റോഡരികുകളും ശുചീകരിക്കും. എക്സൈസിൻെറയും പൊലീസിൻെറയും റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ മദ്യനിരോധം ഏ൪പ്പെടുത്താൻ നടപടിയെടുക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജേക്കബ് എബ്രഹാം,ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് രമണി എസ്. ഭാനു,പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.എൽ. ബിന്ദു,സുഷമ സുധാകരൻ, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ വ൪ഗീസ് വ൪ഗീസ്, പോളി തോമസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ കമലം, അസി.ഇൻഫ൪മേഷൻ ഓഫിസ൪ എ. അരുൺകുമാ൪,തഹസിൽദാ൪ ടി.ആ൪. ആസാദ്,പള്ളി വികാരി കുര്യൻ പുത്തൻപുര, ജനറൽ കൺവീന൪ ജെ.ടി. റാംസെ, പ്രഫ.ജോച്ചൻ ജോസഫ് എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story