ബൈക്കില്‍ തട്ടി നിര്‍ത്താതെപോയ കാര്‍ ഓടയില്‍ ചാടി; ഉയര്‍ത്താന്‍ സഹായിച്ചവര്‍ക്ക് ഭീഷണി
text_fieldsചേനപ്പാടി: യാത്രക്കിടെ ബൈക്കിൽ തട്ടിയശേഷം ഓടയിൽ ചാടിയ കാ൪ ഉയ൪ത്താൻ സഹായിച്ചവരെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിലെ ഡോക്ട൪ ബിബി ജോസിനെയാണ് എരുമേലി പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം 6.30ന് ചേനപ്പാടി കിഴക്കേകരയിലാണ് സംഭവം. ഡോക്ടറുടെ കാ൪ യുവാവിൻെറ ബൈക്കിൽതട്ടിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. തട്ടിയ ശേഷം നി൪ത്താതെ മുന്നോട്ടുപോയ കാറിൻെറ ചക്രം സമീപത്തെ ഓടയിൽ കുടുങ്ങുകയായിരുന്നു.
ബൈക്ക് തട്ടിയിട്ടത് ചോദ്യം ചെയ്ത നാട്ടുകാരായ നാലുപേ൪ ഓടയിൽ ചാടിയ കാ൪ ഉയ൪ത്താൻ സഹായിച്ചു.
കാ൪ റോഡിലേക്ക് എത്തിയതോടെ മുന്നിലുണ്ടായിരുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി ഡോക്ട൪ അമിതവേഗത്തിൽ കാ൪ മുന്നോട്ട് എടുക്കുകയായിരുന്നെന്ന് പറയുന്നു.
ഇതേതുട൪ന്ന് പ്രകോപിതരായ നാട്ടുകാ൪ കാ൪ പിന്തുട൪ന്ന് ചേനപ്പാടി പള്ളിപ്പടിയിലെ ഡോക്ടറുടെ വീട്ടിലെത്തി ബഹളംവെക്കുകയായിരുന്നു.
ഡോക്ട൪ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാ൪ ആരോപിച്ചു.ഇതേതുട൪ന്ന് സ്ഥലത്തെത്തിയ എരുമേലി പൊലീസ് വൈദ്യപരിശോധനക്കായി ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.