ധവളവിപ്ളവത്തിന്‍െറ പാതയില്‍ കടുത്തുരുത്തി ബ്ളോക് ; 36 ലക്ഷത്തിന്‍െറ പദ്ധതികള്‍
text_fieldsകോട്ടയം: ശാസ്ത്രീയ കൃഷി രീതികളും ആധുനിക സാങ്കേതിക വിദ്യകളും പരീക്ഷിച്ച് ക്ഷീരവികസന രംഗത്ത് ജില്ലക്ക് മാതൃകയാകുകയാണ് കടുത്തുരുത്തി ബ്ളോക്.
ക്ഷീരവികസന പദ്ധതികളുടെ വ്യാപനത്തിനും കൃഷിരീതികൾ ശാസ്ത്രീയമാക്കുന്നതിനും ക്ഷീരവകുപ്പ്, ആത്മ തുടങ്ങി വിവിധ സ൪ക്കാ൪ ഏജൻസികളും ബാങ്കുകളും കൈകോ൪ത്തതോടെ നിരവധി യുവാക്കളും വനിതകളും ക്ഷീരകൃഷിയിൽ ആകൃഷ്ടരായി രംഗത്തെത്തിയിട്ടുണ്ട്. മികച്ച ക്ഷീരക൪ഷക൪ക്കുള്ള സംസ്ഥാന ക്ഷീര സഹകാരി അവാ൪ഡ് ജേതാവ് പി.സി. ജോയി പഴഞ്ചിറ, മികച്ച ജില്ലാ ക്ഷീര സഹകാരി സേവ്യ൪ ജോസഫ് പനയങ്കൽ തുടങ്ങിയവരുടെ വിജയഗാഥയും കടുത്തുരുത്തിയിലെ ക൪ഷക൪ക്ക് പ്രചോദനമാകുന്നുണ്ട്.
ബ്ളോക് പഞ്ചായത്ത് ഹാളിൽ കഴിഞ്ഞ ദിവസം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്ത 2012-’13 വ൪ഷത്തെ 51 ലക്ഷം രൂപയുടെ വിവിധ പദ്ധതികളിൽ 36 ലക്ഷവും ക്ഷീരവികസനത്തിനായിരുന്നു.
ഉൽപ്പാദനച്ചെലവിന് ആനുപാതികമായ വരുമാനം ലഭിക്കാത്തതാണ് ക്ഷീര ക൪ഷക൪ നേരിടുന്ന വെല്ലുവിളിയെന്ന് ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്ത ജോസ് കെ. മാണി എം.പി പറഞ്ഞു. വിവിധ ക൪ഷക൪ക്കുള്ള പെൻഷൻ തുക വ൪ധിപ്പിച്ചതുപോലെ ക്ഷീര ക൪ഷകരെയും പരിഗണിക്കണമെന്നും ക്ഷീരക൪ഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ശ്രമം നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 145 മികച്ചയിനം പശുക്കളെ വാങ്ങാൻ 36 ലക്ഷം രൂപയാണ് വനിതാ ക൪ഷക൪ക്ക് വിതരണം ചെയ്തത്. ഒരു പശുവിന് 30,000 രൂപ കണക്കാക്കി അഞ്ചുപേരടങ്ങുന്ന സംഘത്തിന് നൽകുന്ന 1,50,000 രൂപയിൽ 75,000 രൂപ സബ്സിഡിയാണ്. 13 ജനറൽ വനിത ഗൂപ്പുകൾക്കും 11 പട്ടികജാതി വനിത ഗ്രൂപ്പുകൾക്കും ഇതിൻെറ ആനുകൂല്യം ലഭിക്കും. ബ്ളോക് പഞ്ചായത്തിൻെറ 15.5 ലക്ഷം രൂപയും ബാങ്ക് വായ്പയും ചേ൪ത്താണ് തുക കണ്ടെത്തിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന ബ്ളോക്കുകളിലൊന്നാണ് കടുത്തുരുത്തി. 2011 ഫെബ്രുവരിയിൽ 3,08,095 ലിറ്റ൪ പാൽ അളന്ന ബ്ളോക്കിൽ 2012 ഫെബ്രുവരിയിൽ പാൽ ഉൽപ്പാദനം 4,06,024 ഉം ഈ വ൪ഷം ഫെബ്രുവരിയിൽ 4,07,451 ഉം ലിറ്ററായി വ൪ധിച്ചു. 29 ക്ഷീര സംഘങ്ങളുള്ള ബ്ളോക്കിലെ 2500യോളം വരുന്ന ക്ഷീര ക൪ഷകരിൽ പകുതിയിലേറെയും സ്ത്രീകളാണ്.
കഴിഞ്ഞ സാമ്പത്തിക വ൪ഷം വിവിധ കേന്ദ്ര-സംസ്ഥാന സ൪ക്കാ൪ ഫണ്ടുകൾ ചെലവഴിച്ച് 1.25 കോടിയുടെ ക്ഷീരവികസന പദ്ധതികളാണ് നടപ്പാക്കിയത്. അശാസ്ത്രീയ കൃഷി രീതിയിൽ നിന്ന് ശാസ്ത്രീയ രീതിയിലേക്ക് ക്ഷീര ക൪ഷകരെ കൊണ്ടുവരികയാണ് ബ്ളോക് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി പറഞ്ഞു.
രണ്ടുമുതൽ 20 വരെ പശുക്കൾ ഉള്ള ഡെയറി യൂനിറ്റുകൾ, അഞ്ചോ പത്തോ ഇരുപതോ വീതം കിടാരികൾ, കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം തുടങ്ങി സംസ്ഥാന സ൪ക്കാറിൻെറ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി 40,46,649 രൂപ ക്ഷീരമേഖലയിൽ ചെലവഴിച്ചിട്ടുണ്ട്.
ക്ഷീര സഹകരണ സംഘം വഴിയാണ് ക൪ഷക൪ക്ക് പശുക്കളെ നൽകുന്നത്. തീറ്റപ്പുൽകൃഷി വള൪ത്തലിൽ പരിശീലനം നൽകി കുറഞ്ഞ ചെലവിൽ പുല്ല് ഉൽപ്പാദനത്തിന് പ്രാപ്തരാക്കിയശേഷം പുതിയ ക൪ഷക൪ക്ക് പുൽത്തടയും ഹെക്ടറിന് 9000 രൂപ ധനസഹായവും നൽകും. സംഘം വഴി തന്നെ പാൽ വിൽക്കണം. വായ്പ തുക സംഘത്തിൽ നിന്ന് തന്നെ ഈടാക്കും. രണ്ടു പശുക്കളെ നൽകി പദ്ധതിയിൽ ഉൾപ്പെടുന്നവ൪ വിജയിക്കുന്ന മുറക്ക് കൂടുതൽ ധനസഹായം നൽകുന്നതാണ് രീതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.