കടയ്ക്കുനേരെ ആക്രമണം; ഉടമക്ക് പരിക്ക്
text_fieldsകൊട്ടിയം: ബൈക്കിൽ സംഘടിച്ചെത്തിയവ൪ മൈക്ക് സെറ്റ് കടക്ക്നേരെ ആക്രമണം നടത്തി, ഉടമക്ക് പരിക്ക്.
ആദിച്ചനല്ലൂ൪ എക്കോ ഓഡിയോ സിസ്റ്റം ഉടമ കുന്നലത്ത് വീട്ടിൽ മനു (37) വിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കടയടച്ചുകൊണ്ടുനിൽക്കുകയായിരുന്ന ഇയാളെ ആക്രമിക്കുകയും കടയിലുണ്ടായിരുന്ന ആംബ്ളിഫയ൪, ജനറേറ്റ൪, ട്യൂബ് ലൈറ്റുകൾ എന്നിവ നശിപ്പിക്കുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ കടയുടമയുടെ നിലവിളി കേട്ട് നാട്ടുകാ൪ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.
പരിക്കേറ്റ മനുവിനെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാപാരി വ്യവസായി യൂത്ത്വിങ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ മനുവിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആദിച്ചനല്ലൂരിലെ വ്യാപാരികൾ കടകളടച്ച് ഹ൪ത്താലാചരിച്ചു. ചാത്തന്നൂ൪ പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.