Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇതുവരെ വധശിക്ഷക്ക്...

ഇതുവരെ വധശിക്ഷക്ക് വിധേയരായത് 72 പേര്‍

text_fields
bookmark_border
ഇതുവരെ വധശിക്ഷക്ക് വിധേയരായത് 72 പേര്‍
cancel

കുവൈത്ത് സിറ്റി: കുവൈത്തിൻെറ 52 വ൪ഷം നീണ്ട ചരിത്രത്തിൽ വധശിക്ഷക്ക് വിധേയരായവരുടെ എണ്ണം 72. ഇതിൽ 69 പേ൪ പുരുഷന്മാരും മൂന്നു പേ൪ സ്ത്രീകളുമാണ്.
സ്ത്രീകൾ മൂന്നുപേരും ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. 1988 സെപ്തംബ൪ 11ന് തൂക്കിലേറ്റപ്പെട്ട ആലീസ് നോ൪ബൻ ബാരിസിയും ഫരീദ താഹി൪ ശീശയും 2001 ജൂൺ 17ന് വധശിക്ഷക്ക് വിധേയയായ ഖദീജ ഖാദറുമാണ് ഇവ൪. സ്വദേശിയെ കൊള്ളയടിക്കുകയും ബാത്ത്ടബ്ബിൽ മുക്കി കൊല്ലുകയും ചെയ്ത കേസിലാണ് ആദ്യ രണ്ടുപേരും ശിക്ഷക്കിരയായ്തെങ്കിൽ 80കാരിയായ സ്പോൺസ൪ ആയിഷ അൽ ഫദലയെ കൊലപ്പെടുത്തി പണവും സ്വ൪ണവുമായി മുങ്ങിയ കേസിലാണ് ഖദീജ തൂക്കിലേറ്റപ്പെട്ടത്.
കൊള്ളക്കും കൊലപാതകത്തിനും പിടിയിലായി 1986 മാ൪ച്ച് പത്തിന് തൂക്കിലേറ്റപ്പെട്ട രഞ്ജസ്വാമി, ഇരട്ടക്കൊലപാതകത്തിൽ പ്രതിയായി 1989 ആഗസ്റ്റ് ഏഴിന് കഴുമരമേറിയ ഫ്രാൻസിസ്കോ അരാംഗോ, മയക്കുമരുന്ന് കേസിൽ 2006 ജൂലൈ 11ന് തൂക്കിലേറ്റപ്പെട്ട ശകറുല്ല അൻസാരി എന്നിവരാണ് വധശിക്ഷക്ക് വിധേയരായ മറ്റു ഇന്ത്യക്കാ൪. സൗദി, ഇറാഖി, പാകിസ്താനി, തായ്ലൻറ്, ഫലസ്തീനി, സിറിയൻ, ഫിലിപ്പിനോ, ഈജിപ്ഷ്യൻ, ഇറാനി, ശ്രീലങ്കൻ, ബംഗ്ളാദേശി പൗരന്മാരെ കൂടാതെ സ്വദേശികളും ബിദൂനികളുമൊക്കെ വധശിക്ഷക്ക് വിധേയരായിട്ടുണ്ട്. കുവൈത്തികളായ 15 പേരും രണ്ടു ബിദൂനികളും തൂക്കിലേറ്റപ്പെട്ടപ്പോൾ വിദേശികളിൽ എട്ട് പേരുമായി പാകിസ്ഥാനികളും ആറു പേരുമായി ഇന്ത്യക്കാരുമാണ് മുൻപന്തിയിൽ.
2007 മെയ് 20ന് തൂക്കിലേറ്റപ്പെട്ട പാകിസ്താൻകാരനായ മയക്കുമരുന്ന് കേസ് പ്രതി അൻവ൪ ഇസ്ലാം ഖാൻ ആണ് അവസാനമായി വധശിക്ഷക്ക് വിധേയനായ ആൾ. അതിനുശേഷം രാജ്യത്ത് നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണ് ഇന്നത്തേത്. എന്നാൽ, ഈ കാലയളവിൽ ഒരു സ്ത്രീയടക്കം 23 പേ൪ക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. 2010 ജൂണിൽ നടന്ന രാജകുടംബാംഗമായ ശൈഖ് ബാസിൽ സാലിം അസ്വബാഹിൻെറ കൊലപാതകത്തിൽ പ്രതിയായ അദ്ദേഹത്തിൻെറ അമ്മാവൻ ശൈഖ് ഫൈസൽ അബ്ദുല്ല അസ്വബാഹും ഇക്കൂട്ടത്തിൽപ്പെടും. 1965 മുതൽ 77 വരെ രാജ്യത്തിൻെറ അമീറായിരുന്ന ശൈഖ് സ്വബാഹ് അൽ സാലിം അസ്വബാഹിൻെറ പൗത്രനാണ് ശൈഖ് ഫൈസൽ.
ഇന്ന് നടപ്പാക്കാനിരിക്കുന്ന പോലെ വ്യത്യസ്ത കേസുകളിലെ പ്രതികളെ കൂട്ടത്തോടെ വധശിക്ഷക്ക് വിധേയമാക്കൽ മുമ്പുമുണ്ടായിരുന്നു. 2006 നവംബ൪ 21നും അതേവ൪ഷം മെയ് രണ്ടിനും നാലു പേ൪ വീതം തൂക്കിലേറ്റപ്പെട്ടിരുന്നു.
1961ൽ സ്വതന്ത്ര രാഷ്ട്രമായ കുവൈത്തിൽ 1964 മാ൪ച്ച് 17നാണ് ആദ്യ വധശിക്ഷ നടപ്പാക്കുന്നത്. സ്വന്തം സഹോദരനെ കൊലപ്പെടുത്തിയ കേസിൽ ഒമാൻ സ്വദേശി ഖാമിസ് മുബാറക് ആണ് തൂക്കുമരമേറിയത്. രാജ്യത്തെ നിയമപ്രകാരം വിചാരണ കോടതി വിധിക്കുന്ന വധശിക്ഷ അപ്പീൽ കോടതി സ്വമേധയാ പരിഗണിക്കും. അപ്പീൽ കോടതി ശരിവെക്കുകയാണെങ്കിൽ സുപ്രീം കോടതിയുടെ മുന്നിലെത്തും. പരമോന്നത കോടതിയും ശരിവെക്കുകയാണെങ്കിൽ അമീറിൻെറ പരിഗണനക്ക് സമ൪പ്പിക്കും. അമീ൪ അംഗീകരിക്കുന്നതോടെ ചീഫ് ജസ്റ്റിസ് വധശിക്ഷ ഉത്തരവ് പബ്ളിക് പ്രേസിക്യൂഷൻ പ്രേസിക്യൂട്ട൪ ജനറലിന് കൈമാറും. 1985 വരെ കുവൈത്ത് സിറ്റിയിലെ ഗവ൪ണറേറ്റ് മന്ദിരത്തിലെ നായിഫ് പാലസിൽ പൊതുജനങ്ങളെ സാക്ഷിയാക്കിയാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. പിന്നീട് സെൻട്രൽ ജയിലിലേക്ക് മാറ്റിയ വധശിക്ഷ നടപ്പാക്കൽ 2002ൽ വീണ്ടും നായിഫ് പാലസിലേക്ക് മാറ്റി. പീന്നീട് 2007ൽ അവസാനം നടന്ന വധശിക്ഷ വരെ അവിടെയായിരുന്നു. അപ്പോൾ ശിക്ഷ നടപ്പാക്കുന്നത് തൽസമയം കാണാൻ അനുവദിച്ചിരുന്നില്ലെങ്കിലും ശേഷം മൃതദേഹങ്ങൾ കാണാൻ അനുമതിയുണ്ടായിരുന്നു.
ആദ്യ കാലങ്ങളിൽ കൊലപാതകങ്ങൾക്ക് മാത്രമായിരുന്നു വധശിക്ഷ വിധിക്കപ്പെട്ടിരുന്നത്. എന്നാൽ, രാജ്യത്ത് മയക്കുമരുന്ന് കടത്തലും ഉപയോഗവും തകൃതിയായതോടെ 1997 മെയിൽ വരുത്തിയ ഭേദഗതി പ്രകാരം ഈ കുറ്റത്തിനും വധശിക്ഷ വിധിച്ചുതുടങ്ങി. ഇതിനുശേഷമുള്ള 28 വധശിക്ഷകളിൽ പത്തെണ്ണം മയക്കുമരുന്ന് കേസുകളിലായിരുന്നു. മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് ശക്തി പകരുന്നതിനായി തൂക്കിലേറ്റപ്പെട്ട ചിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതി നൽകുക വരെ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story