ഷോപ്പിങ് മാളില്‍ മാനസിക രോഗിയുടെ കുത്തേറ്റ് മലയാളി സ്ത്രീക്ക് പരിക്ക്
text_fieldsമസ്കത്ത്: അൽ ബു൪ജിലെ ഷോപ്പിങ് മാളിൽ പാകിസ്താൻ സ്വദേശിയായ മാനസിക രോഗിയുടെ കുത്തേറ്റ് മലയാളി സ്ത്രീക്ക് പരിക്കേറ്റു. പ്രതിയെ പൊലീസ് പിടികൂടി. പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പേരുവിവരങ്ങൾ അറിവായിട്ടില്ല.
ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. ഭ൪ത്താവിനും മകൾക്കുമൊപ്പം ഷോപ്പിങിന് വന്നതായിരുന്നു സ്ത്രീ. പച്ചക്കറി വാങ്ങുന്നതിനിടെ മാളിൽ വിൽക്കാൻ വെച്ച കത്തിയെടുത്ത് പ്രകോപനമൊന്നുമില്ലാതെ മാനസിക രോഗി സ്ത്രീയെ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പുറകിലൂടെയാണ് കുത്തിയത്. ഉടൻ ആളുകൾ ഓടിക്കൂടി ഇയാളെ പിടികൂടി.
വിവരമറിയിച്ചതിനെ തുട൪ന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
മാനസിക രോഗിയായ പ്രതി ഉച്ച മുതൽ മാളിലും പരിസരത്തും പരാക്രമം കാണിച്ചിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.