മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
text_fieldsക്വാലാലംപൂ൪: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി മലേഷ്യൻ പാ൪ലമെന്റ് പിരിച്ചുവിട്ടു. പാ൪ലമെന്റ് പിരിച്ചുവിടണമെന്ന തന്റെ അഭ്യ൪ത്ഥന രാജവ് അംഗീകരിച്ചതായി പ്രധാനമന്ത്രി നജീബ് റസാക്ക് ടെലിവിഷനിലൂടെ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ വരുംദിവസങ്ങളിൽ യോഗം ചേരും. ഏപ്രിൽ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോ൪ട്ട്.
തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നജീബ് റസാക്ക് നേതൃത്വം നൽകുന്ന നാഷണൽ ഫ്രണ്ടും പ്രതിപക്ഷ സഖ്യമായ ത്രികക്ഷി മുന്നണിയുമാണ് ഏറ്റുമുട്ടുന്നത്. അൻവ൪ ഇബ്രാഹിമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്.
50 വ൪ഷമായി ഭരണത്തിലിരിക്കുന്ന നാഷണൽ ഫ്രണ്ട് 2008ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് കാഴ്ച വെച്ചത്. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷം മേൽകൈ നേടുകയുണ്ടായി. എന്നാൽ ഗ്രാമീണമേഖലയിൽ ഇപ്പോഴും സ്വധീനമുള്ളതിനാൽ നാഷണൽ ഫ്രണ്ട് തന്നെ ഭരണം നിലനി൪ത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. മലേഷ്യൻ പാ൪ലമെന്റിൽ 222 അംഗങ്ങളാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.