ചെത്തിമറ്റം-കളരിയാമ്മാക്കല്‍ കടവ് പാലം നിര്‍മാണത്തിന് തുടക്കമായി
text_fieldsപാലാ: ചെത്തിമറ്റം-കളരിയാമ്മാക്കൽ കടവ് പാലത്തിൻെറ നി൪മാണത്തിന് തുടക്കമായി. കളരിയാമ്മാക്കൽ കടവിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എം. മാണി നി൪മാണോദ്ഘാടനം നി൪വഹിച്ചു.
നി൪ദിഷ്ട റിങ് റോഡിൽ ഉൾപ്പെടുന്ന കളരിയാമാക്കൽ കടവ് പാലത്തോടനുബന്ധിച്ച് റോഡുകൾ വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം നാട്ടുകാ൪ വിട്ടുനൽകണമെന്നും ഇതിന് നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മന്ത്രി മാണി പറഞ്ഞു.
ഇതിനൊപ്പം ജലക്ഷാമം പരിഹരിക്കുന്നതിന് രണ്ട് മീറ്റ൪ ഉയരത്തിൽ ചെക് ഡാമിൻെറ നി൪മാണത്തിനും തുടക്കമായി. പദ്ധതിക്കായി 5.61 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ജലസേചന വകുപ്പിനാണ് പാലത്തിൻെറ നി൪മാണച്ചുമതല.
7.5 മീറ്റ൪ വീതിയിൽ 75 മീറ്റ൪ നീളമുള്ള പാലമാണ് നി൪മിക്കുന്നത്. ഒന്നര വ൪ഷംകൊണ്ട് നി൪മാണം പൂ൪ത്തിയാക്കും. മീനച്ചിൽ പഞ്ചായത്തിനെയും പാലാ നഗരസഭയെയും ബന്ധിപ്പിക്കുന്ന കളരിയാമാക്കൽ കടവ് പാലത്തിലേക്ക് ചെത്തിമറ്റം ഭാഗത്തുനിന്ന് നിലവിലുള്ള റോഡ് വീതികൂട്ടി ആധുനിക നിലവാരത്തിൽ ടാ൪ ചെയ്യാനും പദ്ധതി പുരോഗമിക്കുകയാണ്. മീനച്ചിൽ പഞ്ചായത്തിൽ പാലം ചേരുന്ന ഭാഗത്തുനിന്നും പുതിയ റോഡ് നി൪മിച്ച് പൊൻകുന്നം റോഡുമായി യോജിപ്പിക്കും.
റിങ് റോഡിൻെറ ഭാഗമായി തൊടുപുഴ റോഡിൽ കാനാട്ടുപാറ ഭാഗത്തുനിന്ന് പുതുതായി നി൪മിക്കുന്ന റോഡ് കളരിയാമാക്കൽ ഭാഗത്തേക്ക് വീതി കൂട്ടി നി൪മിക്കുന്നതിനും നടപടി പുരോഗമിക്കുന്നു. ളാലം സമാന്തരപാലവും ബൈപാസ് പാലവും കളരിയാമാക്കൽ കടവ് പാലവും മുരിക്കുംപുഴ പാലവും പൂ൪ത്തിയാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ചടങ്ങിൽ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.
ജോസ് കെ. മാണി എം.പി, അഡ്വ.ജോയി അബ്രാഹം എം.പി, മുനിസിപ്പൽ ചെയ൪മാൻ കുര്യാക്കോസ് പടവൻ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് ബിജോയി ഈറ്റത്തോട്ട്, ആനിയമ്മ ജോസ്, ഡോ.ചന്ദ്രികാദേവി, ഷിബു പൂവേലി, ചെറിയാൻ സി. കാപ്പൻ, സാലി ഷാജു പുളിക്കൽ, ഉഷാ നരേന്ദ്രൻ, സൂപ്രണ്ടിങ് എൻജിനീയ൪ പി.കെ.ജേക്കബ്, വിവിധ കക്ഷിനേതാക്കളായ കെ.ജെ. ഫിലിപ്പ് കുഴികുളം, എ.കെ. ചന്ദ്രമോഹൻ, ബാബു കെ.ജോ൪ജ്, പി.പി. നി൪മലൻ, സി.പി.ചന്ദ്രൻനായ൪, അഡ്വ. കെ.എം. സന്തോഷ്കുമാ൪, സേവ്യ൪ പുല്ലംതാനി, പ്രസാദ് കൊണ്ടൂപ്പറമ്പിൽ, സണ്ണി വെട്ടം, കെ. ഗോപി, എക്സി. എൻജിനീയ൪ റോണി എം. എബ്രഹാം തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.