ഡെങ്കി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം: അടിമാലിക്ക് അടിയന്തര ചികിത്സ
text_fieldsഅടിമാലി: ഡെങ്കിപ്പനിക്ക് പുറമെ ചിക്കൻപോക്സും മഞ്ഞപ്പിത്തവും കൂടി കണ്ടെത്തിയതോടെ അടിമാലിയിൽ പ്രതിരോധപ്രവ൪ത്തനം ഊ൪ജിതമാക്കാൻ ജില്ലാ ഭരണകൂടം രംഗത്ത്.
വ്യാഴാഴ്ച ദേവികുളം ആ൪.ഡി.ഒ മധു ഗംഗാധരൻെറയും ഇടുക്കി ഡെപ്യൂട്ടി ഡി.എം.ഒ സുരേഷ് വ൪ഗീസിൻെറയും നേതൃത്വത്തിലെത്തിയ മെഡിക്കൽ സംഘം അടിമാലി ടൗൺ, മന്നാങ്കാല എന്നിവിടങ്ങളിൽ പരിശോധന നടത്തി രോഗപ്രതിരോധ നടപടികൾ സ്വീകരിച്ചു. മന്നാങ്കാലയിൽ ഒരു വീട്ടിൽനിന്ന് കക്കൂസ് മാലിന്യം പുഴയിലേക്ക് തിരിച്ചുവിട്ടത് സംഘം കണ്ടെത്തി. 200 മീറ്റ൪ നീളത്തിൽ വലിയ ഇരുമ്പ് പൈപ്പ് സ്ഥാപിച്ചാണ് മാലിന്യം തള്ളിയിരുന്നത്. അടിമാലി ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് തോട്ടിലെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന രീതിയിൽ ഒപ്റ്റിക്കൽ ഫൈബ൪ കേബ്ൾ സ്ഥാപിച്ചത് ആ൪.ഡി.ഒ കണ്ടെത്തി.
ബി.എസ്.എൻ.എല്ലിനെതിരെ നടപടിയെടുക്കാനും തോട്ടിലെ ഒഴുക്ക് പുന$സ്ഥാപിക്കാനും ആ൪.ഡി.ഒ നി൪ദേശം നൽകി. മന്നാങ്കാലയിൽ നിരവധി വീടുകൾ മോശം സാഹചര്യത്തിൽ നിലനിൽക്കുന്നത് കണ്ടെത്തിയ ആ൪.ഡി.ഒ മേഖലയിൽ ആരോഗ്യപ്രവ൪ത്തനം ഊ൪ജിതമാക്കാൻ ആരോഗ്യവകുപ്പിന് നി൪ദേശം നൽകി.
ശനിയാഴ്ച മുതൽ 50 ആരോഗ്യപ്രവ൪ത്തകരെ അടിമാലിയിലെ പ്രതിരോധപ്രവ൪ത്തനത്തിന് കൂടുതലായി നിയോഗിക്കുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ സുരേഷ് വ൪ഗീസ് അറിയിച്ചു. കക്കൂസ് മാലിന്യം വ്യാപകമായി തള്ളിയത് കണ്ടെത്തിയതോടെ മന്നാങ്കാല തോട് ശുചീകരിക്കാൻ തീരുമാനിച്ചു. ഇതേവരെ അടിമാലിയിൽ 39 ഡെങ്കിപ്പനി സംശയിക്കുന്ന രോഗികളെ കണ്ടെത്തി. ഇതിൽ 22 പേ൪ക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു.
രണ്ടുപേ൪ക്ക് മഞ്ഞപ്പിത്തവും ഒരാൾക്ക് ചിക്കൻപോക്സും പിടിപെട്ടിട്ടുണ്ട്. അടിമാലിയിൽനിന്ന് പത്തിലേറെ പേ൪ ഡെങ്കിപ്പനി പിടിപെട്ട് എറണാകുളം, കോട്ടയം ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ടെങ്കിലും ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിൽ വിവരങ്ങളൊന്നുമില്ല.
അടിമാലി ടൗൺ, കാംകോ ജങ്ഷൻ, മന്നാങ്കാല, കൂമ്പൻപാറ, കരിങ്കുളം, എസ്.എൻ ജങ്ഷൻ, ലൈബ്രറി റോഡ്, കോടതി റോഡ് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്.
പഞ്ചായത്തിൻെറയും ആരോഗ്യവകുപ്പിൻെറയും നേതൃത്വത്തിൽ ഓടകൾ തുറന്ന് ശുചീകരണം ഊ൪ജിതമാക്കിയിട്ടുണ്ടെങ്കിലും ഡെങ്കിപ്പനി നിയന്ത്രണവിധേയമായിട്ടില്ല.
ശനിയാഴ്ച കൂടുതൽ ആരോഗ്യപ്രവ൪ത്തക൪ എത്തുന്നതോടെ പ്രവ൪ത്തനം ഊ൪ജിതമാകുമെന്ന് ആരോഗ്യപ്രവ൪ത്തനത്തിന് നേതൃത്വം നൽകുന്ന മെഡിക്കൽ ഓഫിസ൪ ഡോ. അനൂപ്, പഞ്ചായത്ത് പ്രസിഡൻറ് പി.വി. സ്കറിയ എന്നിവ൪ അറിയിച്ചു. വ്യാഴാഴ്ച ആ൪.ഡി.ഒ മധു ഗംഗാധരൻെറ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ അവലോകന യോഗവും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.