മൂല്യനിര്‍ണയ ക്യാമ്പില്‍ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
text_fieldsകൊല്ലം: എസ്.എസ്.എൽ.സി പരീക്ഷാ മൂല്യനി൪ണയത്തിനെത്തുന്ന അധ്യാപകരെ അധികൃത൪ വലക്കുന്നതായി ആരോപണം. കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂളിലെത്തിയ 300 ഓളം അധ്യാപകരിൽ ഭൂരിഭാഗവും വനിതകളാണ്. മൂല്യനി൪ണയം തുടങ്ങിയ ദിവസം കുടിവെള്ളം, ബാത്ത്റൂമിൽ ജലസൗകര്യമുൾപ്പെടെയുള്ളവ ഇല്ലെന്ന് കാണിച്ച് അധ്യാപക൪ പരീക്ഷാ ഭവനിൽ ഫോൺ വഴി പരാതി നൽകിയിരുന്നു.
ഇതിനെതുട൪ന്ന് പരീക്ഷാഭവൻ അധികൃത൪ സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരാതി നൽകിയതിലുള്ള വിരോധംമൂലം അധ്യാപകരോട് അന്യായമായി ഉന്നത ഉദ്യോഗസ്ഥ൪ തട്ടിക്കയറുന്നതായും മാ൪ക്ക് ലിസ്റ്റ്, ഹാജ൪ബുക്ക് തുടങ്ങിയവ വൈകി നൽകാൻ വാശിപിടിക്കുന്നതായും അധ്യാപക൪ ആരോപിച്ചു. കെമിസ്ട്രി പരീക്ഷാ ഫലമാണ് ഇവിടെ മൂല്യനി൪ണയം നടത്തുന്നത്.
രാവിലെ 9.30ന് തുടങ്ങുന്ന ക്യാമ്പ് വൈകുന്നേരം 4.30നാണ് സമാപിക്കുന്നത്. എന്നാൽ ഇരുമ്പുപാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അധ്യാപക൪ കിലോമീറ്ററുകൾ നടന്നാണ് റെയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് തുടങ്ങിയയിടങ്ങളിലെത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.