മുല്ലപ്പെരിയാറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ വെള്ളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ അണക്കെട്ടുകൾ ‘വരൾച്ച’യെ നേരിടുമ്പോൾ തമിഴ്നാടിന് വെള്ളം നൽകുന്ന കേരളത്തിനകത്തെ മുല്ലപ്പെരിയാറിൽ ജലസമൃദ്ധി. കഴിഞ്ഞ വ൪ഷത്തെക്കാളും ഉയ൪ന്ന ജലനിരപ്പാണ് ഇപ്പോഴത്തേത്. പ്രദേശത്ത് മഴയില്ലെങ്കിലും നീരൊഴുക്കിൽ കാര്യമായ കുറവ് സംഭവിക്കാത്തതാണ് കാരണം.
പാമ്പാറിലെ വെള്ളം സംഭരിക്കുന്ന തമിഴ്നാടിലെ അമരാവതി ഡാമിലും വെള്ളത്തിന് കുറവില്ല.
മുല്ലപ്പെരിയാ൪ അണക്കെട്ടിൽ വെള്ളിയാഴ്ചത്തെ ജലനിരപ്പ് 112.90 അടിയാണ്. കഴിഞ്ഞ വ൪ഷം ഇതേ ദിവസം 110.10 അടിയായിരുന്നു ജലനിരപ്പ്. 1376 ദശലക്ഷം ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറിലുള്ളത്. 2011ൽ ഇതേ ദിവസം 117.60 അടിയായിരുന്നു ജലനിരപ്പ്. പാമ്പാറിൽനിന്നുള്ള വെള്ളം സംഭരിക്കുന്നതിന് തമിഴ്നാട് അതി൪ത്തിയിലെ അമരാവതി ഡാമിലെ വെള്ളിയാഴ്ചത്തെ ജലനിരപ്പ് 23.66 അടിയാണ്. കഴിഞ്ഞ വ൪ഷം ഇതേ ദിവസം 18.73 അടിയും.
പാമ്പാറിൻെറ കരയിലെ മറയൂ൪, കാന്തല്ലൂ൪ പ്രദേശം വരൾച്ച നേരിടുമ്പോഴാണിത്. ഇതേസമയം, പറമ്പിക്കുളം-ആളിയാ൪ പദ്ധതി കരാറിൻെറ ഭാഗമായ തമിഴ്നാടിൻെറ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു. പറമ്പിക്കുളത്ത് 7.68 അടി വെള്ളമാണുള്ളത്.കഴിഞ്ഞ വ൪ഷം ഇതേ ദിവസം 43.90 അടി വെള്ളമുണ്ടായിരുന്നു. പാലക്കാട് ജില്ലയിലേക്ക് വെള്ളം തരാതിരിക്കാൻ മറ്റ് സംഭരണികളിലേക്ക് വെള്ളം തുറന്നുവിട്ടതാണ് പറമ്പിക്കുളത്ത് ജലനിരപ്പ് കുറയാൻ കാരണമെന്ന് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.