വിജിലന്‍സ് പരിശോധന; ഹൗസ് ബോട്ടുകളില്‍ ക്രമക്കേടുകളുടെ ഘോഷയാത്ര
text_fieldsആലപ്പുഴ: പുതുതായി നീറ്റിലിറക്കിയ ഹൗസ് ബോട്ടിലെ ലൈഫ് ജാക്കറ്റിന് വ൪ഷങ്ങളുടെ പഴക്കം. അഗ്നിശമന യന്ത്രങ്ങൾ പ്രവ൪ത്തിക്കുന്നതേയില്ല. ലൈസൻസും രജിസ്ട്രേഷനും ഇല്ലാത്തത് നിരവധി. വിജിലൻസിൻെറ നേതൃത്വത്തിൽ പുന്നമട കായലിലെ ഹൗസ് ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത് വിസ്മയിപ്പിക്കുന്ന വിവരങ്ങൾ. ലൈസൻസില്ലാതെ യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് കസ്റ്റഡിയിലും എടുത്തു.
നീറ്റിലിറക്കിയിട്ട് അധികനാൾ ആകാത്ത ഹൗസ് ബോട്ടിലാണ് പൊട്ടിപ്പൊളിഞ്ഞ ലൈഫ് ജാക്കറ്റുകൾ കണ്ടെത്തിയത്. അതും 21 യാത്രക്കാ൪ സഞ്ചരിക്കുന്ന ഹൗസ് ബോട്ടിൽ ഉള്ളത് ആറ് ജാക്കറ്റുകൾ. തീപിടിച്ചാൽ അണയ്ക്കാനുള്ള സംവിധാനങ്ങൾ പ്രവ൪ത്തിക്കാത്ത ഹൗസ് ബോട്ടുകൾ നിരവധി.
കായലിലേക്ക് മാലിന്യങ്ങൾ തള്ളാൻ പാടില്ലെന്ന നിയമം പാലിക്കുന്നവ പേരിന് ചിലതിൽ മാത്രം. ഒട്ടുമിക്ക ഹൗസ് ബോട്ടുകളുടെയും ടോയ്ലറ്റുകൾ തുറന്നുവെച്ചിരിക്കുന്നത് കായലിലേക്ക് നേരിട്ടാണെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥ൪ പറയുന്നു. ഷിപ്പിങ് കോ൪പറേഷൻ നൽകേണ്ട സ്റ്റെബിലിറ്റി സ൪ട്ടിഫിക്കറ്റുകൾ ഇല്ലാത്ത നിരവധി ബോട്ടുകൾ. ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടുന്ന ഹൗസ് ബോട്ടുകൾ ഒട്ടനവധി. ചിലതിൻെറ ഉടമകൾ ആരൊക്കെയെന്നുപോലും അറിയില്ല. ലൈസൻസില്ലാത്ത ഡ്രൈവ൪മാരും സ്രാങ്കുമാരും ലാസ്ക൪മാരും യഥേഷ്ടം. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് ഹൗസ് ബോട്ട് മേഖലയിൽ പല വമ്പന്മാരും പ്രവ൪ത്തിക്കുന്നതെന്ന് പരിശോധക സംഘം സാക്ഷ്യപ്പെടുത്തുന്നു. ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ യാത്രക്കാരുമായി പോയ ഹൗസ് ബോട്ട് പള്ളാത്തുരുത്തിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സൗത് പൊലീസിന് കൈമാറിയ ബോട്ട് വിവിധ വകുപ്പുകൾ പ്രകാരം കേസ് ചാ൪ജ് ചെയ്തിട്ടുണ്ട്.
അനധികൃതമായി ഓടുന്ന ഹൗസ് ബോട്ടുകൾ നി൪ത്തിവെക്കാൻ മെമ്മോ നൽകിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നടപടികൾ പൂ൪ത്തിയാക്കണമെന്നാണ് അന്ത്യശാസനം നൽകിയിരിക്കുന്നത്. പരിശോധനയിൽ രജിസ്ട്രേഷനില്ലാത്ത മൂന്ന് ബോട്ടുകളെയാണ് വെള്ളിയാഴ്ച പിടികൂടി പോ൪ട്ട് ഓഫിസ൪ക്ക് വിജിലൻസ് സംഘം റിപ്പോ൪ട്ട് ചെയ്തത്. ഓടാൻ പാടില്ലെന്ന് നേരത്തേതന്നെ ഉത്തരവ് നൽകിയ നാല് ബോട്ടുകൾ പിടികൂടി.
രജിസ്ട്രേഷൻ പുതുക്കാത്തതും ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് ഇല്ലാത്തതും ലൈസൻസുള്ള ഡ്രൈവ൪ ലാസ്ക൪, സ്രാങ്ക് എന്നിവ൪ ഇല്ലാത്തതുമായ നാല് ബോട്ടുകളും പിടിച്ചെടുത്തു. ലൈസൻസില്ലാത്ത നാല് ഡ്രൈവ൪മാരെയും അഞ്ച് ലാസ്ക൪മാരെയും മൂന്ന് സ്രാങ്കുമാരെയുമാണ് പരിശോധനയിൽ കണ്ടെത്തിയത്. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ നാല് ബോട്ടും പിടികൂടിയവയിൽ ഉണ്ട്. ഇവയെല്ലാം മേൽ നടപടിക്കായി പോ൪ട്ട് ഓഫിസ൪ക്ക് കൈമാറിയിട്ടുണ്ട്.
സി.ഐ മാരായ സി.പി. തങ്കച്ചൻ, ഋഷികേശൻ, ഹരി വിദ്യാധരൻ, കെ.എ. തോമസ്, എ.എസ്.ഐമാരായ മുരളി, ജോസ്കുട്ടി, സുധാകരൻ, മാത്യൂസ്, ഹെഡ് കോൺസ്റ്റബിൾമാരായ അബ്ദുൽ മജീദ്, ഇഗ്നേഷ്യസ്, കോട്നിസ്, ലാൽജി, സാലസ്, ഇറിഗേഷൻ വിഭാഗം അസി. എക്സി. എൻജിനീയ൪ പി. മഹാദേവൻ, എക്സി. എൻജിനീയ൪ എൻ. സജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.