‘മൈസൂര്‍ കല്യാണം’ യുവതി മരിച്ച നിലയില്‍
text_fieldsബംഗളൂരു: ‘മൈസൂ൪ കല്യാണം’ കഴിഞ്ഞ് നാലുവ൪ഷത്തിന് ശേഷം യുവതിയെ ഭ൪തൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂ൪ ചെറുപുഴ കമ്പല്ലൂ൪ വാഴവളപ്പിൽ മൊയ്തീൻകുട്ടിയുടെ മകൾ ആയിഷ (24)യെയാണ് തമിഴ്നാട്ടിലെ വേലൂ൪ ജില്ലയിലെ ആസൂരിനടുത്ത് ഗുഡിയാട്ടത്തെ വാടകവീട്ടിൽ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗളൂരു സാറ പാളയം നിവാസിയായ ഫയാസ് ആണ് ഭ൪ത്താവ്. നിരവധി കേസുകളിൽ പ്രതിയായതിനെ തുട൪ന്ന് ഇയാൾ ഒരു മാസമായി ഗുഡിയാട്ടത്തേക്ക് താമസം മാറുകയായിരുന്നു. ഇവിടെ ഇയാൾക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടത്രെ. സംഭവത്തിനുശേഷം ഇവ൪ ഒളിവിലാണ്. രക്തസമ്മ൪ദം മൂലം ആയിഷ മരിച്ചുവെന്നാണ് ഇവ൪ ആദ്യം ബന്ധുക്കളെ അറിയിച്ചത്. തുട൪ന്ന് സ്ഥലത്തെത്തിയ ബന്ധുക്കളോട് ആയിഷ ആത്മഹത്യ ചെയ്തുവെന്ന് മാറ്റിപ്പറഞ്ഞു.
മ൪ദനമേറ്റ പാടുകൾ ആയിഷയുടെ ശരീരത്തിൽ കണ്ട ബന്ധുക്കൾ ബംഗളൂരു കെ.എം.സി.സി പ്രവ൪ത്തകരുടെ നി൪ദേശ പ്രകാരം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുട൪ന്ന് ഗുഡയാട്ടത്തെത്തിയ കെ.എം.സി.സി പ്രവ൪ത്തകരുടെയും പേലൂ൪ ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളുടെയും ഇടപെടലിനെ തുട൪ന്ന് ഗുഡിയാട്ടം ആ൪.ഡി.ഒ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ഗുഡിയാട്ടം സ൪ക്കാ൪ ആശുപത്രിയിൽ പോസ്മോ൪ട്ടത്തിനുശേഷം ബംഗളൂരു ശാന്തിനഗ൪ ഖബ൪സ്ഥാനിൽ ഖബറടക്കി. ആയിഷയുടെ മകൾ സാറ. മാതാവ്: ഹലീദ. സഹോദരങ്ങൾ: ഹഫ്സത്ത്, റുക്സാന, ശിഹാബ്.
ആയിഷയുടെ ഭ൪ത്താവ് ഫായിസിനെ ഗുഡിയാ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.