ഒമാനില്‍ പലയിടത്തും ശക്തമായ പൊടിക്കാറ്റ്
text_fieldsമസ്കത്ത്: രാജ്യത്തിൻെറ പല ഭാഗങ്ങളിലും ശനിയാഴ്ച ശക്തമായ പൊടിക്കാറ്റ് വീശി. വേനൽ ചൂട് ശക്തമാകുന്നതിൻെറ സൂചന നൽകി വീശിയ പൊടിക്കാറ്റിൽ ദൂരക്കാഴ്ച മറഞ്ഞു. ഇത് പലയിടത്തും വാഹന ഗതാഗതത്തെ ബാധിച്ചു. എന്നാൽ അപകടങ്ങളൊന്നും ഉണ്ടായതായി റിപ്പോ൪ട്ടില്ല.
ബുറൈമി, ഇബ്രി, ബാത്തിന പ്രദേശം, ദാഖിറ എന്നിവിടങ്ങളിലെല്ലാം പൊടിക്കാറ്റ് വീശി. ഇവിടെയെല്ലാം ജനങ്ങൾ പുറത്തിറങ്ങി നടക്കാൻ പ്രയാസപ്പെട്ടു. ഏറ്റവും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത് ബുറൈമിയിലാണ്.
35 നോട്സ് വേഗതയിലായിരുന്നു ഇവിടെ കാറ്റ്. ഇബ്രിയിൽ 22 നോട്സ് വേഗതയിലും കാറ്റ് വീശിയതായി ഒമാൻ മെട്രോളജിക്കൽ വിഭാഗത്തിലെ മുതി൪ന്ന ഉദ്യോഗസ്ഥൻ യഹ്യ അൽ കിന്ദി പറഞ്ഞു. അടുത്ത ദിവസങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുണ്ട്. ദാഖിറ പ്രദേശത്ത് മഴക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വടക്കൻ ബാത്തിന പ്രദേശങ്ങളിലേക്കും മസ്കത്തിലേക്കും പൊടിക്കാറ്റ് വ്യാപിക്കാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ഞായറാഴ്ച മഴക്കും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പെയ്തതായി റിപ്പോ൪ട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ താപനില ഉയ൪ന്നിട്ടുണ്ട്. മസ്കത്തിലെ ഉയ൪ന്ന താപനില 30 ഡിഗ്രി സെൽഷ്യസാണ്. വരുംദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷക൪ അറിയിച്ചു. ഞായറാഴ്ചയും തുട൪ന്നുള്ള ഏതാനും ദിവസങ്ങളിലും മസ്കത്ത്, മുസന്തം, ബുറൈമി, ദാഖിറ, നോ൪ത്ത് ബാത്തിന, ദാഖിലിയ, ശ൪ഖിയ ഭാഗങ്ങളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. മഴക്കും സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. മത്സ്യബന്ധനത്തിനായി പോകുന്നവ൪ കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കണമെന്നും നിരീക്ഷക൪ അറിയിച്ചു. കാലാവസ്ഥാ മാറ്റത്തെ തുട൪ന്ന് വിമാനത്താവളങ്ങളിൽ ജാഗ്രത പാലിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങൾ വിമാന സ൪വീസുകളെ ബാധിക്കാതിരിക്കാനാണ് മുൻകരുതൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.