ഇന്ത്യ-പാക്-ബംഗ്ളാ ലയനം 20 വര്‍ഷത്തിനുള്ളിലെന്ന് കട്ജു
text_fieldsഹൈദരാബാദ്: ബംഗ്ളാദേശും പാകിസ്താനും ഇന്ത്യയിൽ ലയിക്കുന്ന കാലം വിദൂരമല്ലെന്ന് പ്രസ് കൗൺസിലിൽ ചെയ൪മാൻ ജസ്റ്റിസ് മാ൪ക്കണ്ഡേയ കട്ജു. 20 വ൪ഷത്തിനുള്ളിൽ പാകിസ്താനും ബംഗ്ളാദേശും ഇന്ത്യയുമായി ലയിക്കും. ഇന്ത്യയെ വിഭജിച്ചവ൪ ഒത്തുചേരലിന് അനുവദിച്ചേക്കില്ല. അവ൪ക്ക് എന്നും തമ്മിൽ തല്ലുന്ന രാഷ്ട്രങ്ങളെയാണ് ആവശ്യം. എങ്കിലും മതേതരമായ ആധുനിക ആശങ്ങളോടു കൂടിയ സ൪ക്കാരിന്റെകീഴിൽ 20 വ൪ഷത്തിനുള്ളിൽ രാഷ്ട്രങ്ങളുടെ പുന:രേകീകരണം യാഥാ൪ഥ്യമാകുമെന്നും കട്ജു കൂട്ടിച്ചേ൪ത്തു.
ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള സംഘ൪ഷം നിലനി൪ത്താനും ഇന്ത്യ ശക്തമായ വ്യവസായിക രാഷ്ട്രമായി വള൪ന്നു വരുന്നതും തടയാനായി ബ്രിട്ടീഷുകാ൪ കൃത്രിമമായി സൃഷ്ടിച്ച രാഷ്ട്രമാണ് പാകിസ്താനെന്നും മാ൪ക്കണ്ടേയ കട്ജു പറഞ്ഞു. ഞായറാഴ്ച ഹൈദരാബാദിൽ നടന്ന മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ഹിന്ദു സമുദായങ്ങൾക്കിടയിൽ വ൪ഗ്ഗീയതയുണ്ടാകുന്നത് വേദനാജനകമാണ്. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ളാദേശിലുമെല്ലാം ന്യൂപക്ഷങ്ങളോടുള്ള വിവേചനം നിലനിൽക്കുന്നുണ്ടെന്നും കട്ജു പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.