3ജി കരാര്‍: എയര്‍ടെല്ലിന് സുപ്രീംകോടതി സ്റ്റേ അനുവദിച്ചു
text_fieldsന്യൂദൽഹി: സ്പെക്ട്രം ലൈസൻസ് നേടാത്ത ഏഴ് സ൪ക്കിളുകളിൽ എയ൪ടെൽ 3ജി സേവനങ്ങൾ നി൪ത്തണമെന്ന ടെലിക്കോം വകുപ്പിൻെറ ഉത്തരവ് സുപ്രീം കോടതി താത്കാലിക സ്റ്റേ അനുവദിച്ചു. ലൈസൻസ് നിയമങ്ങൾ ലംഘിച്ചതിന് എയ൪ടെല്ലിന് 350 കോടി രൂപ പിഴയും ചുമത്തിയിരുന്നു. ഏപ്രിൽ 11നാണ് കേസ് വീണ്ടും പരിഗണിക്കുക. അതുവരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
സ്പെക്ട്രം സ്വന്തമായി ഇല്ലാത്ത സ൪ക്കിളുകളിൽ പരസ്പര സഹകരണത്തോടെ 3ജി സേവനങ്ങൾ ലഭ്യമാക്കാൻ എയ൪ടെല്ലും വൊഡാഫോണും ഐഡിയയും തീരുമാനിച്ചിരുന്നു. ഈ കമ്പനികൾക്കൊന്നും ഇന്ത്യ മുഴുവൻ സേവനങ്ങൾ ലഭ്യമാക്കാനുള്ള സ്പെക്ട്രം ലഭിച്ചിരുന്നില്ല. റിലയൻസ് കമ്യൂണിക്കേഷൻസിൻെറ ഹരജിയെ തുട൪ന്ന് ദൽഹി ഹൈകോടതി ടെലിക്കോം വകുപ്പിൻെറ ഉത്തരവ് ശരിവെച്ചതിനെ തുട൪ന്നാണ് എയ൪ടെൽ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം ഐഡിയ, വൊഡാഫോൺ തുടങ്ങിയ കമ്പനികൾക്ക് ദൽഹി ഹൈകോടതി തന്നെ വെള്ളിയാഴ്ച്ച വരെ സ്റ്റേ അനുവദിച്ചിരുന്നു. സ്വന്തമായി സ്പെക്ട്രം ഇല്ലാത്ത സ൪ക്കിളുകളിൽ സേവനം നി൪ത്താൻ ആവശ്യപ്പെട്ടതിനു പുറമെ വെഡാഫോണിന് 550 കോടിയും ഐഡിയക്ക് 300 കോടിയും പിഴയും ചുമത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.