കൊടുവള്ളിയില്‍ പ്രതികരണവേദിയുടെ ബോര്‍ഡ് തകര്‍ത്തു; പഞ്ചായത്തംഗത്തിനെതിരെ കേസ്
text_fieldsകൊടുവള്ളി: മാധ്യമപ്രവ൪ത്തകനെതിരെ കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പ്രതികരണവേദി കൊടുവള്ളി ബസ്സ്റ്റാൻഡിന് സമീപം സ്ഥാപിച്ച പത്രവാ൪ത്തയടങ്ങുന്ന ബോ൪ഡ് മുസ്ലിംലീഗ് ഗ്രാമപഞ്ചായത്ത് മെംബറുടെ നേതൃത്വത്തിലുള്ള യൂത്ത്ലീഗ് പ്രവ൪ത്തക൪ തക൪ത്തതിനെ തുട൪ന്ന് കൊടുവള്ളിയിൽ സംഘ൪ഷാവസ്ഥ. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ബോ൪ഡ് കീറുന്നത് കണ്ടുനിന്ന എൽ.ഡി.എഫ് പ്രവ൪ത്തക൪ സ്ഥലത്ത് സംഘടിച്ചതോടെ ഉന്തും തള്ളുമായെങ്കിലും കൊടുവള്ളി പൊലീസ് സ്ഥിതി ശാന്തമാക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവ൪ത്തക൪ കൊടുവള്ളിയിൽ പ്രകടനവും പൊതുയോഗവും നടത്തി. ഒ.പി.ഐ കോയ, കെ.സി.എൻ. അഹമ്മദ് കുട്ടി, ഇ.സി. മുഹമ്മദ്, ഒ.പി. റഷീദ്, ഒ.പി. റസാഖ് എന്നിവ൪ നേതൃത്വം നൽകി.സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.എ. കാദ൪, യൂത്ത്ലീഗ് പ്രവ൪ത്തകനായ മജീദ് എന്നിവ൪ക്കെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.