തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രസിഡന്‍സി യൂനിവേഴ് സിറ്റി ലാബ് നശിപ്പിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിശ്രയെ ദൽഹിയിൽ എസ്.എഫ്.ഐ പ്രവ൪ത്തക൪ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ മാ൪ച്ചിൽ സംഘ൪ഷം. മാ൪ച്ച് നടത്തിയ തൃണമുൽ കോൺഗ്രസിന്റെ വിദ്യാ൪ഥി സംഘടനയായ ഛാത്ര പരിഷത്ത് പ്രസിഡൻസി സ൪വ്വകലാശാല കാമ്പസിലേക്ക് അതിക്രമിച്ചു കയറുകയും പോസ്റ്ററുകൾ വലിച്ചു കീറുകയും വിദ്യാ൪ഥികളെ ആക്രമിക്കുകയും ചെയ്തു. കോളേജിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഫിസിക്സ് ലാബ് പ്രവ൪ത്തക൪ അടിച്ചു തക൪ക്കുകയും ഫ൪ണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു. ലാബിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാ൪ഥികൾക്കു നേരെ കൈയേറ്റ ശ്രമവുമുണ്ടായി.
കാമ്പസിലേക്ക് ഇടിച്ചു കയറിയ പ്രവ൪ത്തകരെ പൊലീസുകാ൪ തടഞ്ഞില്ലെന്നും വിദ്യാ൪ഥികളെ ആക്രമിച്ചു കാമ്പസിൽ നിന്ന് ഇറങ്ങിയതിനുശേഷം വീണ്ടും അതിക്രമിച്ചു കയറി ലാബ് നശിപ്പിക്കുകയും കൊള്ളയടിക്കുകയുമാണ് ചെയ്തുതെന്നും സ൪വ്വകലാശാല അധികൃത൪ ആരോപിച്ചു.
സംഘ൪ഷത്തിൽ പരിക്കേറ്റ ചരിത്ര വിഭാഗത്തിലെ ബിരുദാനന്ത ബിരുദ വിദ്യാ൪ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.