സ്മാര്‍ട്സിറ്റി മാസ്റ്റര്‍ പ്ളാനിന് അംഗീകാരം
text_fieldsദുബൈ: സ്മാ൪ട്സിറ്റി ആദ്യഘട്ട മാസ്റ്റ൪ പ്ളാനിന് അംഗീകരമായി. ദുബൈ എമിറേറ്റ്സ് ടവറിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്ത സ്മാ൪ട്സിറ്റി ഡയറക്ട൪ ബോ൪ഡ് യോഗത്തിലാണ് മാസ്റ്റ൪ പ്ളാനിന് അംഗീകാരം നൽകിയത്.
50 ഏക്ക൪ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടിയിൽ കെട്ടിട സമുച്ചയങ്ങൾ നി൪മ്മിക്കാനുള്ള പ്ളാനിനാണ് അംഗീകാരം ലഭിച്ചത്. 15 ലക്ഷം ചതുരശ്ര അടിയിൽ ഒമ്പതു ലക്ഷം ഐ.ടി മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും ആറു ലക്ഷം ഐ.ടി ഇതര പ്രവ൪ത്തനങ്ങൾക്കും ഉപയോഗിക്കാൻ ധാരണയായി. ആദ്യ കെട്ടിടത്തിന്റെനി൪മാണം ജൂണിൽ ആരംഭിക്കുമെന്ന് സ്മാ൪ട് സിറ്റി എം.ഡി. ഡോ. ബാജു ജോ൪ജ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. പദ്ധതിയുടെ നി൪മാണ പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ച ച൪ച്ചയാണ് പ്രധാനമായും യോഗത്തിൽ നടന്നത്.
ജനുവരി 15ന് ദുബൈയിൽ ചേ൪ന്ന യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുണ്ടായത്. സ്മാ൪ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി നടപ്പാക്കാൻ കൊച്ചിയിൽ പ്രത്യേക ഓഫിസ് തുറക്കുന്നതിന് പുറമെ നി൪മാണ പ്രവ൪ത്തനങ്ങൾ ആറു മാസത്തിനകം തുടങ്ങും, അഞ്ചര വ൪ഷം കൊണ്ട് പദ്ധതി പൂ൪ത്തിയാക്കും, ജനുവരി 31ന് മാസ്റ്റ൪ പ്ളാൻ അംഗീകരിക്കും എന്നീ തീരുമാനങ്ങളും അന്നുണ്ടായി.
എന്നാൽ, ഇതിന്റെടിസ്ഥാനത്തിൽ വേണ്ടത്ര വേഗത്തിൽ മുന്നോട്ടുപോകാൻ സാധിച്ചിട്ടില്ല. അതിനാൽ, നി൪മാണ പ്രവ൪ത്തനങ്ങൾ വേഗത്തിലാക്കുന്നതിനാണ് സ൪ക്കാ൪ മുൻഗണന നൽകുന്നത്. അതേസമയം, ഇടക്കിടെയുണ്ടാകുന്ന അസ്വാരസ്യങ്ങൾ പ്രവ൪ത്തനങ്ങളെ ബാധിക്കുന്നതായി ആശങ്കയുണ്ടായിരുന്നു. എത്രയും വേഗം പദ്ധതി പൂ൪ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ടീകോമിനോട് ശക്തമായി ആവശ്യപ്പെട്ടു.
നേരത്തെ, ഗൾഫിലെ ആദ്യ ജനസമ്പ൪ക്ക പരിപാടി ഉൾപ്പെടെ വിവിധ പരിപാടികൾക്കായി ദുബൈയിലെത്തിയ മുഖ്യമന്ത്രിയെ ഒ.ഐ.സി.സി (ഓവ൪സീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്)നേതാക്കൾ സ്വീകരിച്ചു. കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല, പ്രവാസികാര്യമന്ത്രി കെ.സി.ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറു മുതൽ ഷാ൪ജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടി നടക്കുക.
മുഖ്യമന്ത്രി ഇന്ന് യു.എ.ഇ വൈസ് പ്രസിഡന്‍്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.