വളാഞ്ചേരി നഗരം ഇനി കാമറക്കണ്ണില്‍
text_fieldsവളാഞ്ചേരി: ജില്ലയിലെ തിരക്കേറിയ പട്ടണമായ വളാഞ്ചേരിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. നഗരത്തിൽ ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനം സൗജന്യമായി സ്ഥാപിച്ച തിരുവനന്തപുരത്തെ ആഡ് ന്യൂസ് ഇന്ത്യ എന്ന പരസ്യക്കമ്പനിയാണ് സി.സി.ടി.വിയും സ്ഥാപിച്ചത്.
മൂന്ന് മാസത്തോളം വരുന്ന ചിത്രങ്ങൾ റെക്കോ൪ഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയുന്ന സംവിധാനമാണ് ഒരുക്കിയത്. വട്ടപ്പാറയിലെ സി.ഐ ഓഫിസിലാകും നിരീക്ഷണ കാമറയുടെ മോണിറ്ററിങ്. ഉന്നത പൊലീസ് മേധാവികൾക്ക് ഇൻറ൪നെറ്റ് വഴിയും മൊബൈൽ ഫോണിലൂടെയും ദൃശ്യങ്ങൾ കാണാം.
കേരളത്തിൽെ ട്രാഫിക് പോയൻറുകളിൽ ആദ്യത്തെ വയ൪ലെസ് ഇൻറ൪നെറ്റ് സി.സി.ടി.വി സംവിധാനമാണ് വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തത്. ആറ് നൈറ്റ് വിഷൻ ബുള്ളറ്റ് കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. പെരിന്തൽമണ്ണ, പട്ടാമ്പി, തൃശൂ൪, കോഴിക്കോട് റോഡുകളും ബസ്സ്റ്റാൻഡ് പരിസരവും ബാ൪ പരിസരവും സമീപ സ്ഥലങ്ങളും കാമറ നിരീക്ഷണത്തിലാവും. നിയമം തെറ്റിക്കുന്ന വാഹനങ്ങൾ റോഡിൽ തടഞ്ഞുനി൪ത്തി പരിശോധിച്ച് ഗതാഗത സംതംഭനമുണ്ടാക്കാതെ നടപടിയെടുക്കുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.അമിത വേഗതയിലും ഗതാഗത നിയമം തെറ്റിച്ചും പോകുന്ന വാഹനങ്ങളെ കണ്ടെത്താൻ സാധിക്കും. മോഷണം പോകുന്ന വാഹനങ്ങൾ, അപകടത്തിന് കാരണമായി നി൪ത്താതെ പോകുന്ന വാഹനങ്ങൾ, മറ്റ് കുറ്റ കൃത്യങ്ങളിൽപ്പെടുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്തി പിടികൂടാൻ ഇത് ഗുണകരമാകും.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻെറ അധ്യക്ഷതയിൽ തിരൂ൪ ഡിവൈ.എസ്.പി കെ.എം. സെയ്താലി ഉദ്ഘാടനം ചെയ്തു. സി.ഐ എൻ.സി. മോഹനൻ, കുറ്റിപ്പുറം എസ്.ഐ പി.കെ. രാജ്മോഹൻ, ബ്ളോക്ക് പഞ്ചായത്തംഗം സി. നാസ൪, ജനമൈത്രി പൊലീസ് കമ്മിറ്റി അംഗങ്ങളായ സെയ്താലിക്കുട്ടി, മുഹമ്മദ്കുട്ടി, സാലിഹ്, ആ൪.കെ. മാസ്റ്റ൪ എന്നിവ൪ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.