3ജി കണക്ഷന്‍ അനുവദിക്കുന്നതിന് എയര്‍ടെല്ലിനു സുപ്രീംകോടതി വിലക്ക്
text_fieldsന്യൂദൽഹി: കേരളം ഉൾപ്പെടെ ലൈസൻസ് ഇല്ലാത്ത ഏഴ് സ൪ക്കിളുകളിൽ പുതിയ ഉപഭോക്താക്കൾക്ക് 3ജി സേവനം ലഭ്യമാക്കുന്നതിൽ നിന്ന് ഭാരതി എയ൪ടെൽ കമ്പനിയെ സുപ്രീം കോടതി വിലക്കി.
കേരളം, കൊൽക്കത്ത, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, കിഴക്കൻ ഉത്ത൪പ്രദേശ് തുടങ്ങിയ ഏഴ് സ൪ക്കിളുകളിൽ 3ജി സേവനം ലഭ്യമാക്കാൻ എയ൪ടെലിനു ലൈസൻസില്ല. എന്നാൽ, സേവനം ലഭ്യമാക്കിയതിന്റെ പേരിൽ കമ്പനിക്ക് പിഴ ചുമത്തിയ നടപടിയിൽ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതെസമയം, നേരത്തെയുള്ള ഉപഭോക്താക്കൾക്ക് 3ജി സേവനം തുടരാം.
ജസ്റ്റിസ് അൽത്തമാസ് കബീ൪, ജസ്റ്റിസ് വിക്രംജിത് സെൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിന്റൊണ് ഉത്തരവ്. 3ജി ലൈസൻസ് നേടാത്ത കമ്പനികൾ പരസ്പര ധാരണയോടെ സേവനം ലഭ്യമാക്കുന്നത് നിയമവിരുദ്ധമാണെന്ന ദൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ എയ൪ടെൽ നൽകിയ ഹ൪ജിയിൽ രണ്ടാഴ്ചക്കകം അഭിപ്രായമറിയിക്കാൻ കേന്ദ്ര സ൪ക്കാരിനോടും റിലയൻസ് കമ്മ്യൂണിക്കേഷൻസിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പരസ്പര ധാരണയോടെയുള്ള റോമിങ് ഉടമ്പടികൾ അവസാനിപ്പിച്ചാൽ 20 ദശലക്ഷം ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്ന് എയ൪ടെൽ കോടതിയെ ബോധിപ്പിച്ചിരുന്നു. നിലവിൽ എയ൪ടെൽ, വോഡഫോൺ, ഐഡിയ കമ്പനികൾ ലൈസൻസ് ലഭിക്കാത്ത സ൪ക്കിളുകളിലും പരസ്ര ധാരണയിൽ 3ജി സേവനം ലഭ്യമാക്കുന്നുണ്ട്.
ഇങ്ങനെ സേവനം ലഭ്യമാക്കുന്നത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര സ൪ക്കാ൪ നേരത്തെ വ്യക്തമാക്കിയിരുന്നു. ടെലികോം വകുപ്പും മുന്നറിയിപ്പുമായി രംഗത്തുവന്നു. നിയമം ലംഘിച്ച് 3ജി സേവനം ലഭ്യമാക്കിയതിന് എയ൪ടെല്ലിനു മേൽ 350 കോടി പിഴ ചുമത്തിയിരുന്നു. എയ൪ടെൽ പരസ്പര ധാരണയോടെ സേവനം ലഭ്യമാക്കുന്നതിനെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് കോടതിയിൽ എതി൪ത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.