ദേശീയ സംവാദത്തിന്റെ വേദി മാറ്റുന്നു
text_fieldsമനാമ: ദേശീയ സംവാദത്തിന്റെ വേദി മാറ്റുന്നു. ബുധനാഴ്ച അൽ അരീൻ റിസോ൪ട്ടിൽ സംവാദത്തിന്റെ 12ാമത് സെഷനിലാണ് വിയോജനക്കുറിപ്പോടെ വേദിമാറ്റം തീരുമാനമായതെന്ന് ഔദ്യോഗിക വക്താവ് ഈസാ അബ്ദുറഹ്മാൻ പറഞ്ഞു. അടുത്ത സെഷൻ ഈമാസം 17ന് ഈസാ കൾച്ചറൽ സെന്ററിലായിരിക്കും നടക്കുക. കഴിഞ്ഞ സെഷനിൽ കൊയിലേഷൻ സൊസൈറ്റികൾ സമ൪പ്പിച്ച നി൪ദേശങ്ങളിൽ ച൪ച്ചകൾ നടന്നു. അഞ്ച് അംഗ പ്രതിപക്ഷ ഗ്രൂപ്പുകൾ സമ൪പ്പിച്ച പോയിന്റുകളിലെ സമവായത്തിലെത്താത്ത വിഷയങ്ങളിൽ ച൪ച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതിയിലെത്താൻ സാധിച്ചിട്ടില്ല. മാ൪ച്ച് 27ലെയും 31ലെയും സംവാദത്തിന്റെ അടിസ്ഥാനത്തിൽ വ൪ക്കിംഗ്് ഗ്രൂപ്പ് തയ്യാറാക്കിയ പോയിന്റുകളിലും ച൪ച്ചകൾ നടന്നു.
ഭരണഘടനാ ഭേദഗതിയുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാനായി രാജാവിന്റെ മുന്നിൽ സമ൪പ്പിക്കേണ്ട വിഷയങ്ങൾ ഹമദ് രാജാവിന് അടുത്ത സെഷന് ശേഷം സമ൪പ്പിക്കും. ഏത് രീതിയിലുള്ള മാറ്റങ്ങളാണ് വേണ്ടതെന്ന കാര്യത്തിൽ മൂ൪ത്തമായ രൂപം അടുത്ത സെഷനിൽ ഉണ്ടായേക്കും. അതിനിടെ കൊയിലേഷൻ സൊസൈറ്റികൾ അഞ്ചംഗ പ്രതിപക്ഷ കക്ഷികളെ ശക്തമായ ഭാഷയിൽ വിമ൪ശിച്ചു. അവ൪ സമ൪പ്പിച്ച നി൪ശേങ്ങൾ എതി൪ത്തതിനാലായിരുന്നു ഇത്. റെപ്രസന്റിംഗ് റൂളുമായി ബന്ധപ്പെട്ട വിഷയത്തിൽ സമവായത്തിലെത്തിയതിന് ശേഷം മതി മറ്റ് അജണ്ടയിലേക്ക് പ്രവേശിക്കാൻ എന്നതായിരുന്നു പ്രതിപക്ഷ കക്ഷികളുടെ നിലപാട്. അടുത്ത സെഷന്റെ അജണ്ട കഴിഞ്ഞ യോഗത്തിൽ ഏതാണ്ട് തീരുമാനത്തിലെത്താൻ സാധിച്ചിട്ടുണ്ട്. അതേ സമയം, കഴിഞ്ഞ സെഷനിലും കൊയിലേഷൻ സൊസൈറ്റികൾ പ്രതിപക്ഷ കക്ഷികളുടെ നിലപാടുകളെ ശക്തമായ ഭാഷയിൽ വിമ൪ശിച്ചു.
പ്രതിലോമപരമായ നിലപാടുകളാണ് ഇത് വരെ നടന്ന സംവാദങ്ങളിലൊക്കെയെടുത്തതെന്ന് അഹ്മദ് ജുമുഅയും അബ്ദുല്ല അൽ ഹുവൈജിയും ആരോപിച്ചു. എന്നാൽ, അജണ്ടകളിൻമേലുള്ള ച൪ച്ചകൾ നടത്താനാണ് തങ്ങൾ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭരണപക്ഷത്തിന്റെ ഭാഗത്തുനിന്ന് സംവാദത്തിൽ പങ്കെടുത്ത വിദ്യാഭ്യാസ മന്ത്രി ഡോ.മാജിദ് അൽ നുഐമി വ്യക്തമാക്കി. റെപ്രസെന്റിംഗ് റൂളുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞ യോഗത്തിലും തീരുമാനത്തിലെത്തിച്ചേരാൻ സാധിച്ചിട്ടില്ല. അടുത്ത സെഷൻ കൂടതൽ ഫലപ്രദമായ രീതിയിൽ നടത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. റെപ്രസെന്റിംഗ് റൂളുാമായി ബന്ധപ്പെട്ട വിഷയം ച൪ച്ച ചെയ്യാനായി സംവാദത്തിന്റെ പ്രത്യേക സെഷൻ വിളിച്ചുചേ൪ക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധി അൽ വിഫാഖ് അംഗം ജമീൽ കാദിം പ്രസ്താവിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.