സിദ്ദുവിനെ രാജ്നാഥ് വിളിച്ചു; പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന്
text_fieldsന്യൂദൽഹി: ബി.ജെ.പിയുമായി അകൽച്ചയിലായ മുൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദു എം.പിയെ പാ൪ട്ടി അധ്യക്ഷൻ രാജ്നാഥ് സിങ് വിളിച്ച് ആശ്വസിപ്പിച്ചു. സിദ്ദു ഉന്നയിച്ച പരാതികൾക്ക് പരിഹാരം കാണാമെന്ന് രാജ്നാഥ് ഉറപ്പുനൽകി. വരാനിരിക്കുന്ന ഐ.പി.എൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട തിരക്കുകൾ കഴിഞ്ഞാലുടൻ സിദ്ദു സിങ്ങുമായി ദൽഹിയിൽ കൂടിക്കാഴ്ച നടത്തും.
രാജ്നാഥ് അധ്യക്ഷനായ ശേഷം പാ൪ട്ടി തന്നെ അവഗണിക്കുന്നതായി സിദ്ദു ആരോപിച്ചിരുന്നു. ഗഡ്കരിയുടെ കാലത്ത് പാ൪ട്ടി സെക്രട്ടറിയായിരുന്ന സിദ്ദുവിനെ രാജ്നാഥ് പുതിയ ഭാരവാഹി പട്ടികയിൽനിന്ന് വെട്ടിമാറ്റിയതാണ് ഇരുവരും തമ്മിൽ അകൽച്ചക്ക് കാരണമായത്. അമൃത്സ൪ എം.പിയായ സിദ്ദു, ചില അകാലി നേതാക്കളുമായുള്ള പിണക്കത്തെ തുട൪ന്ന് മണ്ഡലം മാറ്റുന്നതിനെ കുറിച്ച ആലോചനയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.