സ്പോണ്‍സര്‍ഷിപ്പ് നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും അരലക്ഷം റിയാല്‍ പിഴയും
text_fieldsദോഹ: സ്പോൺസ൪ഷിപ്പ് നിയമം നിയമം ലംഘിക്കുന്നവ൪ക്ക് മൂന്ന് വ൪ഷം തടവും 50,000 റിയാൽ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പാസ്പോ൪ട്ട്, പ്രവാസികാര്യ ഡയറക്ടറേറ്റിലെ അസിസ്റ്റൻറ് ഡയറക്ട൪ ബ്രിഗേഡിയ൪ മുഹമ്മദ് അഹ്മദ് അൽ അതീഖ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പബ്ളിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ‘പൊലീസ് നിങ്ങളുടെ കൂടെ’ എന്ന മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള പ്രശ്നങ്ങളിൽ തീ൪പ്പ് കൽപ്പിക്കുന്നതിനുള്ളതാണ് പ്രസ്തുത നിയമം. സ്പോൺസ൪മാരിൽ നിന്ന് ഏതെങ്കിലും വിധത്തിലുള്ള പീഡനമോ മറ്റ് പ്രയാസങ്ങളോ നേരിടേണ്ടിവരുന്നവ൪ക്ക് മനുഷ്യാവകാശ കമീഷനിലോ ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ സെ൪ച്ച് ആൻറ് ഫോളോഅപ് വകുപ്പിലോ (എസ്.എഫ്.ഡി) പരാതി നൽകാം. തൊഴിലാളിയെ സ്പോൺസ൪ പീഡിപ്പിച്ചതായോ അവകാശങ്ങൾ നിഷേധിച്ചതായോ എസ്.എഫ്.ഡിയുടെ കീഴിൽ പ്രവ൪ത്തിക്കുന്ന കോടതിക്ക് ബോധ്യപ്പെട്ടാൽ ഇയാളുടെ സ്പോൺസ൪ഷിപ് മറ്റൊരു സ്പോൺസറുടെ കീഴിലേക്ക് പൂ൪ണമായും മാറ്റി നൽകാൻ ആഭ്യന്തര മന്ത്രിക്ക് അധികാരമുണ്ട്.
സ്പോൺസ൪ എക്സിറ്റ് പെ൪മിറ്റ് നിഷേധിച്ചാൽ തൊഴിലാളിക്ക് സെ൪ച്ച് ആൻറ് ഫോളോ അപ് വകുപ്പിനെ സമീപിക്കാൻ അവകാശമുണ്ട്. ഇത്തരക്കാ൪ക്ക് എക്സിറ്റ് നൽകാൻ എസ്.എഫ്.ഡിക്ക് കഴിയും. കമ്പനികളിലെ തൊഴിലാളികളുടെ പരാതികൾ ഇരുകക്ഷികളുമായി ബന്ധപ്പെട്ട് പരിഹരിക്കാനാണ് എസ്.എഫ്.ഡി ശ്രമിക്കാറുള്ളത്. സ്പോൺസ൪ തൊഴിലാളിക്കെതിരെ പരാതി നൽകിയിട്ടുണ്ടെങ്കിൽ പ്രശ്നം പഠിച്ച ശേഷം ആവശ്യമെങ്കിൽ തൊഴിലാളിയെ നാട്ടിലേക്ക് കയറ്റിയയക്കുകയും വീണ്ടും തിരിച്ചുവരാതിരിക്കാൻ പ്രവേശന നിരോധം ഏ൪പ്പെടുത്തുകയും ചെയ്യും.
തൊഴിലാളി ഒളിച്ചോടുന്നതും സ്പോൺസ൪ക്ക് മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാനുമാണ് ഇങ്ങനെ ചെയ്യുന്നത്. സ്പോൺസ൪ഷിപ്പ് നിയമം ലംഘിച്ചവ൪ സ്വമേധയാ യാത്രാ ടിക്കറ്റ് സഹിതം എസ്.എഫ്.ഡിയെ സമീപിച്ചാൽ അവരെ കോടതിക്കോ പബ്ളിക് പ്രോസിക്യൂഷനോ കൈമാറാതെ നിശ്ചിത സമയത്തിനുള്ളിൽ നാട്ടിലേക്കയക്കും.
എന്നാൽ ഇത്തരക്കാ൪ നിയമപാലക൪ നടത്തുന്ന പരിശോധനയിൽ പിടിക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ പബ്ളിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കുകയും പിന്നീട് കോടതിക്ക് കൈമാറുകയും ചെയ്യും. സ്പോൺസറും തൊഴിലാളിയും തമ്മിലുള്ള സങ്കീ൪ണ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കാൻ എസ്.എഫ്.ഡിക്ക് കീഴിൽ പ്രത്യേക ലീഗൽ വിങ് പ്രവ൪ത്തിക്കുന്നുണ്ടെന്നും ബ്രിഗേഡിയ൪ നാസ൪ അൽ സഈദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.