സൊമാലിയയില്‍ സ്ഫോടനത്തിലും വെടിവെപ്പിലും 30 മരണം
text_fieldsമൊഗാദിശു: സൊമാലിയയിൽ ഇരട്ട കാ൪ ബോംബ് സ്ഫോടനത്തിലും വെടിവെപ്പിലും 30 പേ൪ കൊല്ലപ്പെട്ടു. നിരവധി പേ൪ക്ക് പരിക്കേറ്റു. തലസ്ഥാനമായ മൊഗാദിശുവിലെ കോടതിക്ക് പുറത്തും വിമാനത്താവളത്തിനു അടുത്തുമാണ് സ്ഫോടനം നടന്നത്.
ആക്രമണത്തിന്റെത്തരവാദിത്തം സൊമാലിയയിലെ വിമത സംഘടനയായ അൽ ശബാബ് ഏറ്റടെുത്തു. വിമാനത്താവളത്തിലേക്കുള്ള റോഡിലുണ്ടായ കാ൪ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട നാലു പേരിൽ രണ്ട് തു൪ക്കി സന്നദ്ധ പ്രവ൪ത്തകരും ഉൾപ്പെടും.
സൊമാലിയൻ പൊലീസ് വേഷത്തിലെത്തിയ ആക്രമികൾ കോടതിക്കുള്ളിൽ കയറിയാണ് വെടിയുതി൪ത്തത്. തുട൪ന്ന് കോടതിക്ക് പുറത്ത് സ്ഫോടനവുമുണ്ടായി. ഒമ്പത് പേരടങ്ങിയ സംഘമാണ് കോടതിയിൽ വെടിവെപ്പ് നടത്തിയതെന്നും സുരക്ഷ സേനയുടെ വെടിവെപ്പിൽ ഇവ൪ കൊല്ലപ്പെട്ടെന്നും ഔ്യാഗിക വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ മാസം അൽ ശബാബ് നടത്തിയ കാ൪ ബോംബ് സ്ഫോടനത്തിൽ 10 പേ൪ കൊല്ലപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.