നിക്കോളാസ് മദുരോ വെനിസ്വേലന്‍ പ്രസിഡന്റ്
text_fieldsകറാക്കസ്: വെനിസ്വേലയിൽ ചാവെസിന്റെപിൻഗാമിയായി, പുതിയ പ്രസിഡന്റായി നിക്കോളാസ് മദുരോ തെരഞ്ഞെടുക്കപ്പെട്ടു. 50.66 ശതമാനം വോട്ട് നേടിയാണ് മദുരോ വിജയിച്ചത്. എതിരാളിയായ മിറാണ്ട ഗവ൪ണ൪ ഹെന്റിക് കാപ്രിലസ് 49.07 ശതമാനം വോട്ടുകൾ നേടി. ചാവെസ് ചികിത്സയിലായിരുന്ന നാൾ മുതൽ വെനിസ്വേലയുടെ ആക്ടിങ് പ്രസിഡന്റായിരുന്നു മദുരോ.
ഞായറാഴ്ചയാണ് വെനിസ്വേലയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 19 ദശലക്ഷം പേരാണ് തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനു വിവിധ രാജ്യങ്ങളിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിൽ നിന്നുമായി നൂറു കണക്കിനു തെരഞ്ഞെടുപ്പ് നിരീക്ഷക൪ എത്തിയിരുന്നു.
കറാക്കസിലെ കാഷിയയിലെ പോളിങ് ബൂത്തിലാണ് മദുരോ വോട്ടു രേഖപ്പെടുത്തിയത്. ലാസ് മെസിഡസിൽ കാപ്രിലസും വോട്ടു രേഖപ്പെടുത്തി. 14 വ൪ഷങ്ങൾക്ക് ശേഷം ചാവേസില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യനെത്തിയവരുടെ നീണ്ട നിരയാണ് തലസ്ഥാനമായ കറാക്കസിൽ ദൃശ്യമായത്. കനത്ത സുരക്ഷ സന്നാഹങ്ങളും തെരഞ്ഞെടുപ്പിൽ വിന്ന്യസിച്ചിരുന്നു.
ഭരണപരിചയമില്ലാത്ത ഇടക്കാല പ്രസിഡന്റ്ായ 51 വയസുള്ള മദുരോ ചാവേസിനുണ്ടായിരുന്ന ജനപിന്തുണയുടെ പിൻബലത്തിലാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത്. മദുരോക്ക് നേരത്തെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ വിജയ സാധ്യത നൽകിയിരുന്നു.
2006ൽ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റതു മുതൽ ചാവേസിന്റെപിൻഗാമിയെന്ന പേര് മദുരോക്ക് ലഭിച്ചിരുന്നു. ബസ് െ്രെഡവറായിരുന്ന മദുരോ ട്രേഡ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 2000ലാണ് ആദ്യമായി ദേശീയ അസംബ്‌ളിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. മദുാേ ഷാവേസിന്റെഅടുത്ത അനുയായിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.