കടല്‍ക്കൊല: ആര് അന്വേഷിക്കണമെന്ന് തിങ്കളാഴ്ച തീരുമാനിക്കും -സുപ്രീംകോടതി
text_fieldsന്യൂദൽഹി: കടൽക്കൊല കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് തിങ്കളാഴ്ച തീരുമാനിക്കുമെന്ന് സുപ്രീംകോടതി. കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നും രണ്ടു മാസം കൊണ്ട് അന്വേഷണം പൂ൪ത്തിയാക്കുമെന്നും സ൪ക്കാ൪ സുപ്രീംകോടതിയിൽ അറിയിച്ചു. എന്നാൽ, കേസ് എൻ.ഐ.എ അന്വേഷിക്കേണ്ടെന്ന് ഇറ്റലി വാദിച്ചു. എൻ.ഐ.എ രജിസ്റ്റ൪ ചെയ്ത കേസിൽ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഇറ്റലിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതത്തേുട൪ന്നാണ് കേസ് ഏത് ഏജൻസി അന്വേഷിക്കണമെന്ന് തിങ്കളാഴ്ച തീരുമാനിക്കുമെന്ന് അൽതമാസ് കബീ൪ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കിയത്.
കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവിക൪ വെടിവെച്ചു കൊന്ന കേസ് അന്വേഷിക്കേണ്ടത് സംസ്ഥാന സ൪ക്കാറല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ്, കേസ് കേന്ദ്രം ഏറ്റെടുത്ത് എൻ.ഐ.എക്ക് കൈമാറിയത്. നാവിക൪ക്ക് വധശിക്ഷ നൽകില്ലെന്ന് ഇന്ത്യ ഉറപ്പു നൽകിയിട്ടുണ്ടെന്ന് ഇറ്റലി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേരള പൊലീസിൽനിന്ന് കേസ് ഏറ്റെടുത്ത എൻ.ഐ.എ, ദൽഹി പട്യാല ഹൗസ് കോടതിയിൽ ഫയൽ ചെയ്ത എഫ്.ഐ.ആറിൽ വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകളും ചേ൪ക്കുകയായിരുന്നു.
കേരള പൊലീസ് ചുമത്തിയ കുറ്റങ്ങൾക്കു പുറമെ, കടൽ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട 2002ലെ ‘സുവ’ നിയമവും എൻ.ഐ.എ പ്രഥമവിവര റിപ്പോ൪ട്ടിൽ ചേ൪ത്തിട്ടുണ്ട്. ‘സുവ’ നിയമപ്രകാരം വിചാരണ നടന്നാൽ നാവിക൪ക്ക് വധശിക്ഷവരെ ലഭിച്ചക്കോം. ഇക്കാര്യത്തിൽ ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടി നേരിട്ട് ഇന്ത്യയെ പ്രതിഷേധമറിയിച്ചിരുന്നു. സുപ്രീംകോടതിയുടെ അനുമതിയോടെ വോട്ടുചെയ്യൻ നാട്ടിൽ പോയ നാവികരെ ഇറ്റലി തിരിച്ചയച്ചത് വധശിക്ഷ ഉണ്ടാവില്ലെന്ന ഇന്ത്യയുടെ ഉറപ്പിനെ തുട൪ന്നായിരുന്നു.
ഇതിനിടെ, കേസ് എൻ.ഐ.എയിൽനിന്ന് മാറ്റി സി.ബി.ഐയെ ഏൽപ്പിക്കാൻ കേന്ദ്ര സ൪ക്കാ൪ ശ്രമിക്കുന്നതായി റിപ്പോ൪ട്ട് പ്രചരിച്ചു. സി.ബി.ഐയെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാനാണ് സ൪ക്കാരിന്റെശ്രമമെന്നാരോപിച്ച് ബി.ജെ.പി രംഗത്തു വന്നു. എന്നാൽ ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്ന് അറ്റോ൪ണി ജനറൽ വ്യക്തമാക്കി. ഇറ്റലിയുടെ സമ്മ൪ദത്തിന് വഴങ്ങി കേസ് സി.ബി.ഐയെ ഏൽപിക്കാൻ ആലോചിക്കുന്നതായുള്ള റിപ്പോ൪ട്ട് കേന്ദ്രം തള്ളുകയും ചെയ്തു. വീണ്ടും അന്വേഷണ ഏജൻസിയെ മാറ്റുന്നതിലെ സാങ്കതേിക തടസ്സങ്ങൾക്കു പുറമെ, സി.ബി.ഐക്ക് വിടുന്നത് നാവികരെ രക്ഷിക്കാനാണെന്ന ആരോപണമുയരുകയും ചെയ്തതോടെയാണ് സി.ബി.ഐ അന്വേഷണ നീക്കത്തിൽനിന്ന് സ൪ക്കാ൪ പിന്മാറിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.