വെനിസ്വേലയില്‍ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടി
text_fieldsകറക്കാസ്: വെനിസ്വേലയിൽ പ്രസിഡന്‍്റ് തെരഞ്ഞെടുപ്പിന്റെഫല പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ വിദ്യാ൪ഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാ൪ക്കു നേരെ പൊലീസ് കണ്ണീ൪ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാ൪ പൊലീസിനെതിരെ കോൺക്രീറ്റ് കഷ്ണങ്ങളും കല്ലുകളും എറിയുകയും റോഡിൽ ടയറുകൾ കത്തിക്കുകയും ചെയ്തു.
പ്രതിപക്ഷ സമരങ്ങളുടെ മുഖ്യകേന്ദ്രമായ കറാക്കസിലെ അൽതമിറ സ്ക്വയറിൽ തടിച്ചുകൂടിയാണ് വിദ്യാ൪ഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ തടയാൻ പൊലീസ് നഗരത്തിലെ പ്രധാന റോഡുകൾ അടച്ചു.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഊഗോ ചാവേസിന്റെഅനുയായിരുന്ന നികോളസ് മദുറോ നേരിയ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു. മദുറോയുടെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ സ്ഥാനാ൪ഥിയായ ഹെന്‍്റിക് കാപ്രിലസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുനപരിശോധിക്കണമെന്നും വോട്ടുകൾ വിശദമായി വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഔദ്യാഗിക പ്രഖ്യാപനം റദ്ദാക്കിയില്ലെങ്കിൽ രാജ്യത്ത് ശക്തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് കാപ്രിലസ് മുന്നറിയിപ്പ് നൽകിയിരുന്നു.
സോഷ്യലിസ്റ്റ് നേതാവായ മദുറോക്ക് 50.66 വോട്ടുകൾ ലഭിച്ചപ്പോൾ സമ്പന്നനും വ്യവസായ ലോബികളുടെ പിന്തുണയുമുള്ള കാപ്രിലസ് 49.07 വോട്ടുകളാണ് നേടിയത്. ഒരു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണ് കാപ്രിലസ് തോറ്റത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.