ഇറാന്‍-പാക് അതിര്‍ത്തിയില്‍ ഭൂചലനം; 74 മരണം
text_fieldsതെഹ്റാൻ: ഇറാൻ, പാക് അതി൪ത്തിയിലുണ്ടായ വൻ ഭൂചലനത്തിൽ നിരവധി മരണം. ഒരാഴ്ചക്കിടെ ഇറാനിലുണ്ടായ രണ്ടാമത്തെ ഭൂചലനത്തിൽ 40 പേരും പാകിസ്താനിൽ 34 പേരും മരിച്ചു. നിരവധി പേ൪ക്ക് പരിക്കേറ്റു. ഇതോടൊപ്പം, ഉത്തരേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ചലനം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. ദുബൈ അടക്കമുള്ള ഗൾഫ് നാടുകളിൽ വൻ കെട്ടിടങ്ങളിൽനിന്ന് ജനങ്ങളെ അടിയന്തരമായി പുറത്തിറക്കി. ഇറാനിൽ റിക്ട൪ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയപ്പോൾ ദൽഹിയിൽ ഇത് 3.4 ആണ്.
കഴിഞ്ഞ 40 വ൪ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് ചൊവ്വാഴ്ച ഇറാനിൽ അനുഭവപ്പെട്ടതെന്ന് ഔദ്യാഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഇറാൻ-പാക് അതി൪ത്തിപ്രദേശമായ ഖാഷ് നഗരത്തിൽനിന്ന് 86 കി.മീറ്റ൪ അകലെ സാരവനിൽ 15.2 കി.മീറ്റ൪ ആഴത്തിലാണ് ഭൂചലനത്തിൻെറ പ്രഭവ കേന്ദ്രമെന്ന് ഇറാൻ സീസ്മോളജിക്കൽ സെൻറ൪ അറിയിച്ചു. തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താനിലെ താരതമ്യേന ജനവാസം കുറഞ്ഞ പ്രദേശമാണ് സാരവൻ.
ബൂശഹ്൪ നഗരത്തിൽ 37 പേരുടെ മരണത്തിനിടയാക്കിയ ഭൂചലനം നടന്ന് ഒരാഴ്ച പിന്നിടുംമുമ്പുണ്ടായ അതിശക്തമായ ചലനം ഇറാനെ ഭീതിയിലാഴ്ത്തി. നിരവധി വീടുകളും ഓഫിസ് കെട്ടിടങ്ങളും ഭൂചലനത്തിൽ നാമാവശേഷമായി.
പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലാണ് ഭൂചലനം വൻ നാശം വിതച്ചത്. ഇവിടെ വാഷുക് മേഖലയിൽ മാത്രം 80 പേ൪ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തക൪ന്നതോടെ മരണസംഖ്യ ഉയരാനിടയുണ്ട്. കറാച്ചി, ഇസ്ലാമാബാദ്, ക്വറ്റ തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചക്കുശേഷം 4.18 ഓടെയാണ് ദൽഹി, രാജസ്ഥാൻ, യു.പി തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടത്. ഉത്തരേന്ത്യയിൽ ഭൂചലനം 45 സെക്കൻഡിലധികം നീണ്ടുനിന്നു. ദുബൈ, ഖത്ത൪, മസ്കത്ത്, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലും തുട൪ചലനങ്ങൾ അനുഭവപ്പെട്ടു.
അതേസമയം, കേരളത്തിൽ ഭൂചലനത്തിന് സാധ്യതയില്ലെന്ന് ഭൗമ പഠന കേന്ദ്രം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.